ഇറാൻ-അമേരിക്ക സംഘർഷം: യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് ട്രംപ്; തിരിച്ചടിക്കാൻ തയ്യാറെന്ന് ടെഹ്‌റാൻ

 ഇറാൻ-അമേരിക്ക സംഘർഷം: യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് ട്രംപ്; തിരിച്ചടിക്കാൻ തയ്യാറെന്ന് ടെഹ്‌റാൻ

വാഷിംഗ്ടൺ/ടെഹ്‌റാൻ:

ഇറാനുമായുള്ള യുദ്ധം രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഇന്ന് രാത്രി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. എന്നാൽ, ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനിൽക്കുന്ന യുദ്ധത്തിന് തങ്ങൾ സജ്ജമാണെന്നാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്.

അതേസമയം, മേഖലയിൽ ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. ഇസ്രായേലിന്റെ തെക്കൻ മേഖല ലക്ഷ്യമിട്ട് ഹൂതി വിമതർ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഇറാൻ, ഹിസ്ബുള്ള എന്നിവരുമായി ചേർന്നുള്ള സംയുക്ത നീക്കമാണിതെന്ന് ഹൂതികൾ അവകാശപ്പെട്ടു. ഇതിനിടെ, മധ്യ ഇസ്രായേലിൽ ഇറാൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പത്തുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തി.

ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അമേരിക്ക ഇടപെടില്ലെന്ന് ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് ഇന്ധനം കണ്ടെത്തണമെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കയും ഇസ്രായേലും ചേർന്ന് ടെഹ്‌റാനിൽ ബോംബാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവനകൾ പുറത്തുവരുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News