ഉറ്റവർക്ക് വിട ചൊല്ലാൻ കണ്ണീരോടെ നാട്, പൊതുദര്‍ശനത്തിനുശേഷം ഒന്‍പതുപേരുടെയും സംസ്കാരം, പ്രധാനാധ്യാപിക അജിതയുടെ സംസ്കാര ചടങ്ങുകള്‍ ഷൊര്‍ണൂരിൽ

 ഉറ്റവർക്ക് വിട ചൊല്ലാൻ കണ്ണീരോടെ നാട്, പൊതുദര്‍ശനത്തിനുശേഷം ഒന്‍പതുപേരുടെയും സംസ്കാരം, പ്രധാനാധ്യാപിക അജിതയുടെ സംസ്കാര ചടങ്ങുകള്‍ ഷൊര്‍ണൂരിൽ

By:sumeshkrishnan

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും.രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നായിരിക്കും സംസ്കാര ചടങ്ങുകള്‍.

കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടു. രാവിലെ ഒന്‍പതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിക്കും. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ പൊതുദര്‍ശനമുണ്ടാകുക. ഇതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. പ്രത്യേക ഉത്തരവ് ഇറക്കി പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തുകയായിരുന്നു. അര്‍ധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് ഒന്‍പത് ആംബുലന്‍സുകളിലായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ വളപ്പിൽ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News