എടത്വയിൽ പൂക്കടയ്ക്ക് തീപിടിച്ചു: അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

 എടത്വയിൽ പൂക്കടയ്ക്ക് തീപിടിച്ചു: അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

By: Sumeshkrishnan

എടത്വ: എടത്വ ജംഗ്ഷനിലെ സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പൂക്കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു.

അപകടത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ സാജു അറിയിച്ചു. പതിനായിരം രൂപ, വസ്തുവിന്റെ ആധാരം, മറ്റ് പ്രധാന രേഖകൾ എന്നിവയ്ക്ക് പുറമെ ഫ്രിഡ്ജ്, ഫർണിച്ചറുകൾ, പൂമാലകൾ, അലങ്കാര വസ്തുക്കൾ എന്നിവയും അഗ്നിക്കിരയായി. സമീപത്തെ മറ്റ് കടകളിലേക്ക് തീ പടരാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തകഴി, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News