മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ ദർശനം നടത്തി; ചിത്രങ്ങൾ പകർത്തുന്നത് തടഞ്ഞതായി പരാതി

 മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ ദർശനം നടത്തി; ചിത്രങ്ങൾ പകർത്തുന്നത് തടഞ്ഞതായി പരാതി

ഗുരുവായൂർ:

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ കുടുംബസമേതം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ടായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. സന്ദർശനം തികച്ചും സ്വകാര്യമായിരുന്നതിനാലാകാം, സാധാരണഗതിയിൽ പ്രമുഖ വ്യക്തികൾ എത്തുമ്പോൾ ദേവസ്വം ബോർഡ് നൽകാറുള്ള ഔദ്യോഗിക വിവരങ്ങൾ ഇത്തവണ മാധ്യമങ്ങൾക്ക് ലഭ്യമായിരുന്നില്ല.

എന്നാൽ, വിവേക് കിരണിന്റെ ദർശന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത് ചെറിയ തോതിലുള്ള തർക്കത്തിന് കാരണമായി. മാധ്യമപ്രവർത്തകനെ കാവൽക്കാർ പിടിച്ചുതള്ളിയതായും ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News