തിരുവനന്തപുരം വലിയതുറയിൽ യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ By: TS Tvm

 തിരുവനന്തപുരം വലിയതുറയിൽ യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ By: TS Tvm

തിരുവനന്തപുരം:

വലിയതുറയിൽ യുവതിയെ ആക്രമിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. വെറ്റുകാട്, മുക്കാണിവിളാരം സ്വദേശി ആന്റണി ജോർജ് (36) എന്ന മണിക്കുട്ടനെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ യുവതി തനിച്ചായിരുന്ന സമയത്ത് പ്രതി അതിക്രമിച്ചു കയറി ആക്രമിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News