പാലാരിവട്ടത്ത് അപ്പാർട്ട്‌മെന്റിൽ ഡാൻസാഫ് റെയ്ഡ്: 5 ഗ്രാം എം.ഡി.എം.എ.യുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ

 പാലാരിവട്ടത്ത് അപ്പാർട്ട്‌മെന്റിൽ ഡാൻസാഫ് റെയ്ഡ്: 5 ഗ്രാം എം.ഡി.എം.എ.യുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ

BY : HABEEB IDAPALLY

കൊച്ചി:

ലഹരിമരുന്നുകൾക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയുടെ ഭാഗമായി പാലാരിവട്ടത്ത് 5 ഗ്രാം എം.ഡി.എം.എ.യുമായി നാലംഗ സംഘത്തെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) പിടികൂടി. വെണ്ണല പുനത്തി റോഡിലുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മരട് തോമസ്പുരം കൊല്ലംപറമ്പ് വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (24), പുത്തൻകുരിശ് വടവുകോട് എമ്പ്രംമഠത്തിൽ വീട്ടിൽ ബിനു മോഹനൻ (34), ആലപ്പുഴ ഹരിപ്പാട് ചക്കാലകിഴക്കെതിൽ വീട്ടിൽ പാർവ്വതി വി. (35), പനങ്ങാട് മാടവന തിട്ടയിൽ വീട്ടിൽ സാന്ദ്രാഞ്ജലി (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS-ന്റെ നിർദ്ദേശപ്രകാരം ഡി.സി.പി.മാരായ അശ്വതി ജിജി IPS, അരുൺ കെ. പവിത്രൻ IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News