തംബുരുവിന്റെ മരണം: പോലീസ് അന്വേഷണം പാലക്കാട്ടേക്ക്; ദുരൂഹത നീക്കാൻ നീക്കം

 തംബുരുവിന്റെ മരണം: പോലീസ് അന്വേഷണം പാലക്കാട്ടേക്ക്; ദുരൂഹത നീക്കാൻ നീക്കം

വൈക്കം: പ്രശസ്ത യൂട്യൂബർ ‘തംബുരു ക്വീൻ ഫിഷർ’ (36) വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പാലക്കാട്ടേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

വംശനാശം സംഭവിക്കുന്ന നാടൻ മത്സ്യബന്ധന രീതികൾ യൂട്യൂബിലൂടെ പരിചയപ്പെടുത്തി ദശലക്ഷക്കണക്കിന് ആളുകളുടെ സ്നേഹം നേടിയ തംബുരുവിനെ രണ്ടു ദിവസം മുമ്പാണ് വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ കഴിഞ്ഞെത്തിയ 13 വയസ്സുള്ള മകളാണ് മൃതദേഹം ആദ്യം കണ്ടത്. പാലക്കാട് സ്വദേശിയായ യുവാവിൽ നിന്നുള്ള മാനസിക സമ്മർദ്ദവും ഭീഷണിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത വൈക്കം പോലീസ്, തംബുരുവിന്റെ ഫോൺ സന്ദേശങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം തുരുത്തിലെ തറവാട്ടു വീട്ടിൽ സംസ്കരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News