ശാന്തൻപാറ പേത്തോട്ടിയിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ കുമാർ (28) ആണ് ദാരുണമായി മരിച്ചത്.

 ശാന്തൻപാറ പേത്തോട്ടിയിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ കുമാർ (28) ആണ് ദാരുണമായി മരിച്ചത്.

ഇടുക്കി: ശാന്തൻപാറ പേത്തൊട്ടി അയ്യൻപാറയ്ക്ക് സമീപം കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ (28) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒൻപതരയോടെ പേത്തോട്ടി അയ്യൻപാറയിൽ നിന്നും കമ്പനി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ് സംഭവം നടക്കുന്നത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കുമാറിനെയും സുഹൃത്തിനെയും ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News