യുകെയിൽ വിവിധ കടകളിൽ മോഷണവും ഉത്തരവ് ലംഘനവും: രണ്ട് സ്ത്രീകൾ പിടിയിൽ

ലണ്ടൻ: യുകെയിലെ വിറലിൽ വിവിധ കടകളിൽ മോഷണം നടത്തുകയും ക്രിമിനൽ ബിഹേവിയർ ഓർഡർ ലംഘിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ആമി മക്കാർത്തി (32), ലേസി പിംബ്ലെറ്റ് (33) എന്നിവരാണ് വെവ്വേറെ സംഭവങ്ങളിലായി പിടിയിലായത്.
സെപ്റ്റംബർ 16-ന് ബിർക്കൻഹെഡ് ടൗൺ സെന്ററിന് സമീപത്തു വച്ചാണ് ന്യൂപോർട്ട് റോഡ് സ്വദേശിയായ ആമി മക്കാർത്തിയെ ഓർഡർ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ലിവർപൂൾ ആന്റ് നോസ്ലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവർ കുറ്റം സമ്മതിച്ചു.
മറ്റൊരു സംഭവത്തിൽ, സെപ്റ്റംബർ 15-ന് ക്ലാറ്റണിലെ ടെസ്കോ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ കവർന്ന കേസിൽ ലേസി പിംബ്ലെറ്റിനെ പോലീസ് പിടികൂടി. ഇവർക്കെതിരെ സീകോംബിലെ വിവിധ കടകളിൽ നിന്ന് മോഷണം നടത്തിയതടക്കം ഏഴ് കേസുകൾ ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു. പ്രദേശത്ത് വ്യാപാരികൾക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ തടയുന്നതിനായി മെർസിസൈഡ് പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ ഡെയ്ൽ’ എന്ന പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്.
