ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (IMEC) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

 ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (IMEC) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്:

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (IMEC) പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎൻ പൊതുസഭ യോഗത്തിന്റെ പശ്ചാത്തലത്തിൽ ജിസിസി, അറബ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് പദ്ധതിയെ പിന്തുണച്ച് സംസാരിച്ചത്.

മിഡിൽ ഈസ്റ്റിലെ സുപ്രധാന ഊർജ്ജ ഗതാഗത പാതകളെ ഇറാന്റെ ഭീഷണിയിൽ നിന്നും നിയന്ത്രണങ്ങളിൽ നിന്നും മാറ്റേണ്ടതിന്റെ ആവശ്യകത മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ബദൽ ഊർജ്ജ പാതകളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുവെന്നും, അതുകൊണ്ടാണ് തന്റെ ഭരണകൂടം ഐഎംഇസി പദ്ധതിയെ ശക്തമായി പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് ഐഎംഇസി (IMEC)?

ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ബഹുരാഷ്ട്ര സാമ്പത്തിക-വ്യാപാര ഇടനാഴിയാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് എക്കണോമിക് കോറിഡോർ (IMEC). ഇന്ത്യയെ അറേബ്യൻ ഗൾഫുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും, ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും അടങ്ങുന്നതാണ് ഈ പദ്ധതി. കപ്പൽ പാതകൾ, റെയിൽവേ ശൃംഖല, റോഡുകൾ, വൈദ്യുതി-ഡിജിറ്റൽ ലൈനുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News