ഇരുപത് ദിവസം കൊണ്ട് “ജയിലർ” കേരളത്തിൽ നേടിയത് 50 കോടി

ഇന്ന് കേരളത്തിൽ മറ്റ് അന്യഭാഷാ ചിത്രങ്ങളിൽ ഏറ്റവും പ്രേക്ഷകർ ഉള്ളത്
തമിഴ് ചിത്രങ്ങൾക്ക് മാത്രമാണ് .ഒരു കാലത്ത് ഇംഗ്ലീഷ് സിനിമകൾക്കും ഹിന്ദി
സിനിമകൾക്കും സ്ഥിരം പ്രേക്ഷകർ ഉണ്ടായിരുന്നു. ഇപ്പോൾ കൂടുതലും കേരളത്തിൽ
ഇനിഷ്യൽ കളക്ഷൻ നേടുന്നത് തമിഴ് ചിത്രങ്ങളാണ് .ഗ്രാമങ്ങളിൽ പോലും സൂര്യക്കും
വിജയിക്കും അജിത്തിനും ധാരാളം ഫാൻസ് അസ്സോസിയേഷനുകളുണ്ട് .ഇന്നും രജനിയും
കമലഹാസനും മലയാളികളുടെ ഇഷ്ട താരങ്ങൾ തന്നെയാണ്

സൂപ്പർ സ്റ്റാർ രജനി ചിത്രമായ ജയിലർ ലോക മാർക്കറ്റിൽ 500 കോടിയിലധികം നേടിയപ്പോൾ
കേരളത്തിലെ വിഹിതം ഇരുപത് ദിവസം കൊണ്ട് നേടിയത് 50 കോടിയാണ് .ഇതുവരെ ഒരു
തമിഴ് ചിത്രത്തിനും നേടാത്ത വിജയമാണിത് .
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്‌ത ഈ സ്റ്റൈലൻ മന്നൻ രജനി ചിത്രം
മലയാളികളെയും രസിപ്പിച്ചു.ജയിലർ മുത്തുവേൽ പാണ്ട്യൻ രജനിയുടെ പ്രേക്ഷകരുടെ
മനംകവർന്നപ്പോൾ മുത്ത് വേലുവിന്റെ കൂട്ടുകാരനായ മാത്യു എന്ന ബോംബെ അധോലോക
നായകനായി മലയാളികുടെ പ്രിയ താരം മോഹൻലാൽ വന്നപ്പോൾ ആരാധകർ തിയറ്ററിൽ ഇളകി മറിഞ്ഞു .വർമ്മൻ എന്ന സൂപ്പർ വില്ലനെ അവതരിപ്പിച്ച വിനായകൻ തമിഴ് ജനതയുടെ ഇഷ്ട താരമായി മാറിക്കഴിഞ്ഞു .

മോഹൻലാലിന്റേയും വിനായകന്റെയും സാനിധ്യം കേരളത്തിലെ ജയിലറുടെ വൻ വിജയത്തിന് കാരണമായിട്ടുണ്ട് .ഇപ്പോഴും കേരളത്തിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് .
ആമസോൺ പ്രൈം വീഡിയയിലൂടെ ഈ മാസം ഏഴു മുതൽ സ്ട്രീമിങ് ആരംഭിക്കുന്ന ജയിലർ നേടിയത് 100 കോടിയാണ് .
ഓ ടി ടി യിലൂടെ ഇത്രയും തുകയ്ക്ക് വിൽക്കുന്ന ആദ്യ തമിഴ് ചിത്രവും ജയിലർ തന്നെ .
