കേരളത്തിലെ മെഡിക്കൽ കോൺഫറൻസിൽ റോബോട്ടിക് വിപ്ലവം; രജിസ്ട്രേഷനും ഫോട്ടോ ബൂത്തും ഇനി റോബോട്ടുകൾ നിയന്ത്രിക്കും

 കേരളത്തിലെ മെഡിക്കൽ കോൺഫറൻസിൽ റോബോട്ടിക് വിപ്ലവം; രജിസ്ട്രേഷനും ഫോട്ടോ ബൂത്തും ഇനി റോബോട്ടുകൾ നിയന്ത്രിക്കും

BY:ANEESH KARINADU


വർക്കല: മെഡിക്കൽ കോൺഫറൻസുകളിലെ ഡെലിഗേറ്റ് രജിസ്ട്രേഷനും ഫോട്ടോ ബൂത്തും ഇനി റോബോട്ടിന്റെ നിയന്ത്രണത്തിൽ. അമേരിക്കയിലും യൂറോപ്പിലും മാത്രം കണ്ടുവന്നിരുന്ന നൂതന സാങ്കേതികവിദ്യ കേരളത്തിലും അവതരിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേരള ഘടകത്തിന്റെ 69-ാമത് വാർഷിക സ്റ്റേറ്റ് കോൺഫറൻസിലാണ് റോബോട്ടുകളെ ഉപയോഗിച്ച് ഡെലിഗേറ്റ് രജിസ്ട്രേഷനും ഫോട്ടോ ബൂത്ത് സംവിധാനവും നടപ്പിലാക്കിയത്. സാങ്കേതിക രംഗത്തെ ഈ വേറിട്ട ആശയം കേരളത്തിൽ ആദ്യമായി പ്രാവർത്തികമാക്കിയത് സിഗ്നറ്റ് കമ്മ്യൂണിക്കേഷൻസിന്റെ സാരഥി കെ. ജയകുമാറാണ്.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ശ്യാം ഡി. ഗോപാൽ, സെക്രട്ടറി ഡോ. രാമകൃഷ്ണ ബാബു, ട്രഷറർ ഡോ. ഷാജി എസ്. എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
നവംബർ 7, 8 തീയതികളിൽ വർക്കല ഗാർഡേനിയ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ രണ്ടായിരത്തിലേറെ ഡോക്ടർമാർ പങ്കെടുത്തു.
മെഡിക്കൽ രംഗത്തെ അക്കാദമിക ചർച്ചകൾക്കൊപ്പം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്തിയ സമ്മേളനം കേരളത്തിലെ കോൺഫറൻസ് നടത്തിപ്പിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News