പ്രിയങ്ക പ്രധാനമന്ത്രി സ്ഥാനാർത്ഥിയോ?

പ്രിയങ്ക പ്രധാനമന്ത്രി സ്ഥാനാർത്ഥിയോ?
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് നേതൃത്വത്തിൽ പുനഃസംഘടന.ദേശീയ ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിന്റെ ചുമതലയിൽ നിന്നും മാറ്റി.പ്രിയങ്കയ്ക്ക് പകരം അവിനാശ് പാണ്ഡേയ്ക്കാണ് ഉത്തർപ്രദേശിന്റെ ചുമതല.തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇത്തരം മാറ്റങ്ങൾ വരുത്തിയത് പല അഭ്യൂഹങ്ങൾക്കും ഇടവരുത്തി. വരാണസിയിൽ നരേന്ദ്ര മോദിയ്ക്കെതിരെ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് നേരെത്തെ പറഞ്ഞു കേട്ടിരുന്നു.ഈ ആവശ്യം ഇന്ത്യ മുന്നണിയുടെ യോഗത്തിൽ മമത ബാനർജി ഉന്നയിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് പദവിമാറ്റം ചർച്ചാവിഷയമാകുന്നത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന താരിഖ് അൻവറിനെ മാറ്റി ദീപാദാസ് മുൻഷിയെ പകരം നിയമിച്ചു.ദേശീയ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാൽ തുടരും. പ്രാദേശിക പാർട്ടികളുമായി നീക്കുപോക്കില്ലാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകി രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു.

