പ്രമേഹരോഗികൾക്ക് പ്രത്യേക പരിഗണന
തിരുവനന്തപുരം:
ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് പരീക്ഷകളിൽ പ്രത്യേക പരിഗണന നൽകാൻ പിഎസ് സി അനുമതി നൽകി. ഇതിനായി ഉദ്യോഗാർഥികൾ പ്രൊഫൈൽ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവർക്ക് ഇൻസുലിൻ, ഇൻസുലിൻ പമ്പ്, കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം, ഷുഗർ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളിൽ അനുവദിക്കും.അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രൊഫൈലിൽ അപ് ലോഡ് ചെയ്യണം. സർട്ടിഫിക്കറ്റിന്റെ മാതൃക പി എസ് സി വെബ്സൈറ്റിലോ, മസ്റ്റ് നോ എന്ന ലിങ്കിൽ നിന്നോ ലഭ്യമാകും.

