അമേരിക്കൻ ടൂറിസ്റ്റുകൾക്ക് ചൈനയിൽ സ്വാഗതം

 അമേരിക്കൻ ടൂറിസ്റ്റുകൾക്ക് ചൈനയിൽ സ്വാഗതം

ബീജിങ്:
അമേരിക്കയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ജനുവരി ഒന്നുമുതൽ വിസാ നടപടികൾ ലളി തമാക്കി ചൈന. ടൂറിസ്റ്റ് വിസ അപേക്ഷകൾ ഇനി മുതൽ വിമാന ടിക്കറ്റ് ബുക്കിങ്ങിന്റേയോ, ഹോട്ടൽ റിസർവേഷന്റേയോ രേഖകളോ ക്ഷണക്കത്തോ സമർപ്പിക്കേണ്ടെന്ന് ചൈനീസ് എംബസിയുടെ അറിയിപ്പിൽ പറയുന്നു. കോവിഡ്‌ കാലത്ത് മാന്ദ്യത്തിലായ വിനോദ സഞ്ചാരമേഖല പുനരുജ്ജിവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ പുതിയ തീരുമാനം. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്, സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഡിസംബർ ഒന്നുമുതൽ വിസയില്ലാതെ ചൈന സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News