സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത്
കൊല്ലം:
62-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കും. 2008ലായിരുന്നു മുൻപ് കൊല്ലം കലോത്സവ വേദിയായിരുന്നത്. സംസ്കൃതോത്സവും അറബിക് കലോത്സവും ഇതോടനുബന്ധിച്ച് നടക്കും. 239 ഇനങ്ങളിലായി 14,000 പ്രതിഭകൾ മാറ്റുരയ്ക്കും. ജനുവരി 4 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, സംഘാടക സമിതി ചെയർമാനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലും അറിയിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ജനുവരി മുന്നു മുതൽ എട്ടു വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.

