രഞ്ജിയിൽ കേരളം 82 റൺ പിന്നിൽ
ആലപ്പുഴ:
ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം നന്നേ പൊരുതേണ്ടിവരും. കേരളം ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 220 റണ്ണിന് രണ്ടാംദിനം കളി അവസാനിപ്പിച്ചു. 32 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കേരളത്തെ തകർച്ചയിൽ നിന്ന് രക്ഷിച്ചത് വിക്കറ്റ് കീപ്പർ വിഷ്ണുവിനോദും, സച്ചിൻ ബേബിയും നടത്തിയ പ്രതിരോധത്തിലാണ്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 99 റണ്ണടിച്ചു. സ്കോർ : ഉത്തർപ്രദേശ് 302. കേരളം220/6.ഉത്തർപ്രദേശിനായി കുൽദീപ് യാദവ് മൂന്നും, അങ്കിത് രജ്പുത്, യാഷ്ദയാൽ, സൗരഭ്കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.

