അംഗോള കടക്കാൻ നൈജീരിയ

ഐവറി കോസ്റ്റ്:
നിലവിലെ ചാമ്പ്യൻ സെനഗലും കരുത്തരായ ഈജിപ്തും മൊറോക്കോയും കളമൊഴിഞ്ഞതോടെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ കിരീട പ്രതീക്ഷയോടെ നൈജീരിയ. സൂപ്പർ താര നിരയുള്ള നൈജീരിയയ്ക്ക് പ്രീക്വാർട്ടറിൽ അംഗോളയാണ് എതിരാളി. മാലി- ഐവറി കോസ്റ്റ്, കേപ് വെർദെ -ദക്ഷിണാഫ്രിക്ക ക്വാർട്ടർ മത്സരങ്ങൾ നാളെ നടക്കും. കാമറൂണിനെ രണ്ട് ഗോളിന് കീഴടക്കിയായിരുന്നു നൈജീരിയയുടെ മുന്നേറ്റം.അഡെമോല ലുക്ക് മാൻ ഇരട്ട ഗോളടിച്ചു. വിക്ടർ ഒസിമെൻ, അലെക്സ് ഇവോബി,ഫ്രാങ്ക് ഒന്യെങ്ക തുടങ്ങിയ പ്രധാന താരങ്ങളാണ് നൈജീരിയയ്ക്കള്ളത്.ഗിനി പ്രീക്വാർട്ടറിൽ ഇക്വറ്റോറിയൽ ഗിനിയെ കീഴടക്കി.