ഏഷ്യൻ കപ്പിൽ ഇറാൻ മുന്നേറുന്നു

അൽറയ്യാൻ:
ജപ്പാന്റെ മോഹങ്ങളെ ചാരമാക്കി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇറാൻ സെമിയിൽ. 2-1 ന് ഇറാൻ ജപ്പാനെ തറപറ്റിച്ചു. ക്യാപ്റ്റൻ അലിറെസ ജഹൻ ബക്ഷി നേടിയ പെനാൽറ്റി ഗോളിലായിരുന്നു ഇറാൻ ജപ്പാനെ കീഴടക്കിയത്. നാലു തവണ ചാമ്പ്യൻമാരായ ജപ്പാൻ ഇറാനെതിരെ മികച്ച കളിയാണ് തുടങ്ങിയത്. ഹിദെമസ മൊറീട്ട അരമണിക്കൂറിനുളളിൽ ജപ്പാനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കു ശേഷം ഇറാൻ കളി മാറ്റി. മുഹമ്മദ് മോഹേബിയുടെ ഒന്നാം തരം ഗോളിൽ ഇറാൻ മുന്നിലെത്തി.ജപ്പാൻ പ്രത്യാക്രമണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ഇറാൻ മേധാവിത്വം കാട്ടി. ക്യാപ്റ്റൻ ജഹൻ ബക്ഷിന്റെ കിക്ക് ജപ്പാൻ വലയം തകർത്തു. 19 വർഷത്തിനു ശേഷമാണ് ഇറാൻ ജപ്പാനുമേൽ ജയം സ്വന്തമാക്കുന്നത്.

