കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ടു വിറയ്ക്കുന്നു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം :
കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ടു വിറയ്ക്കുകയാണ്. അതുകൊണ്ട് രാഷ്ട്രീയ സമരത്തിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല.അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് എത്തിച്ച ശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് ഇപ്പോൾ കൈ കൊണ്ടിരിക്കുന്നത്.
കേന്ദ്രത്തിനും ബിജെപിക്കും എതിരെ കോൺഗ്രസ് നിരന്തരം പോരാട്ടം നടത്തിയ ഘട്ടങ്ങളിലെല്ലാം മൗനം പാലിച്ച മുഖ്യമന്ത്രിയെ എല്ലാവരും കണ്ടതാണ്. ഭയഭക്തിബഹുമാനത്തോടെ പ്രധാനമന്ത്രിക്ക് മുന്നിൽ നിൽക്കുന്ന മുഖ്യമന്ത്രിയെ കേരളം കണ്ടതാണ്.
കേരളത്തിന്റെ ആവശ്യങ്ങളെ പറ്റി ഒരക്ഷരം പ്രധാനമന്ത്രിക്ക് മുൻപിൽ സംസാരിക്കാത്ത മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന സമരം വരാൻ പോകുന്ന തെരത്തെടുപ്പിൽ എന്തെങ്കിലും നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തെ മുൻ നിർത്തി മാത്രമാണ്.
ഇതെല്ലാം കേരളത്തിലെ ജനങ്ങൾ തള്ളി കളയും എന്ന കാര്യത്തിൽ സംശയമില്ല. സമരമാണോ, സമ്മേളനമാണോ എന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ആശയ കുഴപ്പമാണ്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ് ഈ സമരം കൊണ്ട് കേളത്തിനോ ജനങ്ങൾക്കോ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എം പി മാരുടെ യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാത്ത മുഖ്യമന്ത്രിയാണ് യഥാർത്ഥത്തിൽ കേരള എം പി മാരേട് അവഗണ കാണിക്കുന്നത്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി ഞങ്ങളുടെ എം പി മാർ പറയും കോൺഗ്രസും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

