ജ്ഞാനപീഠം പുരസ്കാരം രണ്ടു പേർക്ക്

 ജ്ഞാനപീഠം പുരസ്കാരം രണ്ടു പേർക്ക്

2023 ലെ 58-ാം ജ്ഞാനപീഠ പുരസ്കാരത്തിന് വിഖ്യാത ഉറുദുകവിയും ഹിന്ദി ഗാനരചയിതാവുമായ ഗുൽസാറിനും, സംസ്കൃത പണ്ഡിതൻ ജഗദ്ഗുരു രാംഭദ്രാചാര്യർക്കും ലഭിക്കും.

ന്യൂഡൽഹി:
2023 ലെ 58-ാം ജ്ഞാനപീഠ പുരസ്കാരത്തിന് വിഖ്യാത ഉറുദുകവിയും ഹിന്ദി ഗാനരചയിതാവുമായ ഗുൽസാറിനും, സംസ്കൃത പണ്ഡിതൻ ജഗദ്ഗുരു രാംഭദ്രാചാര്യർക്കും ലഭിക്കും. ഗുൽസാറെന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സംപൂരൺസിങ് കൽറ സിനിമാസംവിധാനം, കഥ, തിരക്കഥ എന്നീ രംഗങ്ങളിലും പ്രശസ്തനാണ്. 2004ൽ പത്മഭൂഷണും 2014ൽ ദാദാസാഹേബ് ഫാൽക്കേ അവാർഡും നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.അഞ്ച് തവണ ദേശീയ ചലച്ചിത്ര അവാർഡും നേടി.പ്രമുഖ അഭിനേത്രി രാഖി ഭാര്യയും മകൾ മേഘ്ന സംവിധായകയുമാണ്.
ഗായകൻ, സംഗീത സംവിധായകൻ, പുരാണങ്ങളുടെ വ്യാഖ്യാതാവ്, നാടകകൃത്ത്, ആധ്യാത്മിക പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് രാംഭദ്രാചാര്യ. ചിത്രകൂടത്തിലെ തുളസീപീഠത്തിന്റേയും ജഗദ്ഗുരു രാംഭദ്രാചാര്യ ദിവ്യാംഗ സർവകലാശാലയുടേയും സ്ഥാപകനാണ്. ട്രാക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ഭദ്രാചാര്യക്ക് വിദ്യാഭ്യാസമില്ലായിരുന്നു. സ്വപ്രയത്നത്തിലൂടെ നിരവധി ഭാഷകളിൽ പ്രാവീണ്യം നേടി. സംസ്കൃതം, അവധ്, മൈഥിലി ഭാഷകളിൽ അദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്. 2014ൽ പത്മഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News