ചണ്ഡീഗഢിൽ എഎപി മേയർ
ന്യൂഡൽഹി:
ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ബിജെപിയ്ക്ക സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയായി. ആംആദ്മി പാർട്ടി നേതാവ് കുൽദീപ് കുമാർ മേയറായി തെരഞ്ഞെടുക്കപ്പെട്ടതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാർഥി മനോജ് സോൻകറിനെ ജയിപ്പിക്കാൻ ബിജെപി നേതാവായ വരണാധികാരി അനിൽ മാസിഹ് ബാലറ്റിൽ കൃത്രിമം കാണിച്ചത് തെളിഞ്ഞതോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ പ്രഖ്യാപനം. വരണാധികാരിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനും ജസ്റ്റിസുമാരായ ജെബി പർധിവാല, മനോജ് മിശ്ര എന്നിവരുപ്പെട്ട ബെഞ്ച് ഉത്തരവിട്ടു . ജനുവരി 30ലെ തെരഞ്ഞെടുപ്പിൽ മനോജ് സോൻകറിന് 16 വോട്ടും, കുൽദീപ് കുമാറിന് 20 വോട്ടുമാണ് ലഭിച്ചത്.എന്നാൽ ബിജെപി ന്യൂനപക്ഷസെൽ നേതാവായ വരണാധികാരി ബാലറ്റിൽ വരയിട്ട് എ എഎപിയുടെ വോട്ട് അസാധുവാക്കി മനോജ് സോൻ കുമാറിനെ വിജയിയാക്കി പ്രഖ്യാപിച്ചു. ഇത് കണ്ടെത്തിയ സുപ്രീം കോടതി സോൻകറിന്റെ മേയർ സ്ഥാനം അസാധുവാക്കി.