സൗരക്കാറ്റിനെ നേരിട്ടറിഞ്ഞ് ആദിത്യ എൽ1

തിരുവനന്തപുരം:
സൂര്യനിൽനിന്ന് സമീപദിവസങ്ങളിൽ ഉണ്ടായ അതിതീവ്ര സൗരക്കാറ്റിനെപ്പറ്റി നിർണായക വിവരങ്ങൾ ലഭ്യമാക്കി ആദിത്യ എൽ1. ലെഗ്രാഞ്ച് പോയിന്റ് ഒന്നിൽനിന്ന് സൂര്യനെ നിരീക്ഷിക്കുന്ന പേടകത്തിലെ പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ ഉപകരണം തുടർച്ചയായി ഉണ്ടായ കാന്തിക കൊടുങ്കാറ്റു കളുടെ ആഘാതവും രേഖപ്പെടുത്തി. ബഹിരാകാശത്തും ഭൂമിയുടെ അന്തരീക്ഷത്തിലേക്കുമുള്ള സൗരവാത കണങ്ങുടെ വ്യാപനവും വേഗതയും രേഖപ്പെടുത്താനുമായി. സൂര്യനിലെ പ്രതിഭാസങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ആദിത്യ എൽ1 ലഭ്യമാക്കുമെന്ന് ഐ ഐഎസ്ആർഒ അറിയിച്ചു.