വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ തുടങ്ങി

ഇടുക്കി:
സാഹസിക വിനോദ സഞ്ചാരത്തെ പ്രധാന ടൂറിസം ശാഖയായി വളർത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്ണിൽ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചറായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ ഗ്ലൈഡർമാർ ഫെസ്റ്റിവലിൽ പങ്കെടുക്കും. വാഗമണ്ണിലും വർക്കലയിലുമാണ് പാരാഗ്ലൈഡിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. മാർച്ച് 17 വരെയാണ് ഫെസ്റ്റ്. വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ, സർഫിങ് ചാമ്പ്യൻഷിപ്പ്, കേരള അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് തുടങ്ങിയവ സംഘടിപ്പിക്കും.