രഞ്ജിട്രോഫി മുംബൈ ചാമ്പ്യൻമാർ

മുംബൈ:
എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജിട്രോഫി ക്രിക്കറ്റിൽ വിദർഭയെ 169 റണ്ണിന് തോൽപ്പിച്ച് മുംബൈ ജേതാക്കൾ. 42-ാം തവണയാണ് മുംബൈയുടെ കിരീടനേട്ടം.ജയിക്കാൻ 538 റൺ വേണ്ടിയിരുന്ന വിദർഭ 368 റണ്ണിന് പുറത്തായി. സ്കോർ: മുംബൈ 224, 418.വിദർഭ 105, 368.അവസാന ദിവസം അഞ്ച് വിക്കറ്റ് കൈയിലിരിക്കെ വിദർഭയ്ക്ക് 290 റൺ വേണ്ടിയിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ അക്ഷയ് വാദ്കറും (102), ഹർഷ് ദുബെയും (65) പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. മുംബൈയുടെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ മുഷീർഖാനാണ് (136) കളിയിലെ താരം. ടൂർണമെന്റിൽ കൂടുതൽ റണ്ണടിച്ചത് മിസോറാംതാരം അഗ്നിദേവ് ചോപ്രയാണ്. മധ്യപ്രദേശിന്റെ റിക്കി ഭുയി 902 റണ്ണടിച്ചപ്പോൾ കേരളത്തിന്റെ സച്ചിൻ ബേബിക്കാണ് മൂന്നാം സ്ഥാനം. മികച്ച ബൗളിങ് പ്രകടനം കേരളത്തിന്റെ ജലജ് സക്സേനയുടേതാണ്.