നിശാക്ലബ് ജീവനക്കാരെ ബന്ദികളാക്കി

ആംസ്റ്റർഡാം:
മധ്യ നെതർലാൻഡ്സിലെ നിശാക്ലബ്ബിൽ ആയുധധാരി നിരവധി പേരെ ബന്ദികളാക്കി. ആംസ്റ്റർഡാമിൽനിന്ന് 85 കിലോമീറ്റർ അകലെയുള്ള ഈഡിലെ പ്രധാന നിശാക്ലബ്ബും ബാറുമായ കഫെപെറ്റികോട്ടിൽ ശനിയാഴ്ച പുലർച്ചെ യാണ് സംഭവം. ഇവരെ പിന്നീട് വിട്ടയച്ചു.ആയുധങ്ങളുമായെത്തിയ അക്രമി സ്വയം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തി ആളുകളെ ബന്ദികളാക്കുകയായിരുന്നു. അക്രമിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഭീകരാക്രമണത്തിന്റെ സൂചനകളില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്.