തൃശൂരിൽ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു

 തൃശൂരിൽ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു

പത്മജ വേണുഗോപാൽ പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചു.

തൃശൂർ:

തൃശൂരിൽ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്. കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീമന്ദിരത്തിൽ നടന്ന ചടങ്ങിൽ പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചു.

തൃശൂർ നിയോജ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മനു പള്ളത്ത്‌, അയ്യന്തോൾ ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ തുടങ്ങി നിരവധി കോൺഗ്രസ്‌ പ്രവർത്തകരാണ് ബിജെപിയിലേക്ക് എത്തിയത്. മുരളീമന്ദിരത്തിൽ തയ്യാറാക്കിയ വേദിയിൽ യൂത്ത് കോൺഗ്രസ് – കോൺഗ്രസ്‌ പ്രവർത്തകർ ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ പത്മജ വേണുഗോപാലിൽനിന്നു ബിജെപി അംഗത്വം സ്വീകരിച്ചു.

ഇനിയും നിരവധി പേരെ താൻ ബിജെപിയിലെത്തിക്കുമെന്നും പിതാവ് കോൺഗ്രസിൽനിന്ന് നേരിട്ട അവഗണനയ്‍ക്കെതിരെയാണ് താൻ ഇത് ചെയ്യുന്നതെന്നും പത്മജ പറഞ്ഞു. ബിജെപിയിൽ അംഗത്വം സ്വീകരിച്ച കോൺഗ്രസ് പ്രവർത്തകർ കെ കരുണാകരന്റെയും കല്യാണിക്കുട്ടിയുടെയും സ്മൃതിമണ്ഡപത്തിൽ സന്ദർശനം നടത്തിയാണ് മടങ്ങിയത്.

അതേസമയം നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെ വിമർശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രൻ. മോദിയുടെ വരവിൽ വേവലാതിയുള്ളവർ സീതാറാം യെച്ചൂരിയെയും കൊണ്ടുവരാം. ജനം ആര് പറയുന്നത് കേൾക്കുമെന്ന് നോക്കാമെന്നും വെല്ലുവിളി. അഴിമതി കേസിൽ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.


Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News