കാൻഡിഡേറ്റ്സ് ചെസിൽ ഹംപിക്ക് തോൽവി
ടെറന്റോ:
കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്ക് തോൽവിയും സമനിലയും. വിദിത്ത് ഗുജറാത്തി റഷ്യയുടെ ഇയാൻ നിപോംനിഷിയോട് 44 നീക്കത്തിൽ തോറ്റു. രണ്ടാം റൗണ്ടിൽ ഹികാരു നകാമുറയെ കീഴടക്കിയ വിദിത്തിന് അടുത്ത രണ്ട് റൗണ്ടിലും തോൽവിയായിരുന്നു. നാല് റൗണ്ട് പൂർത്തിയായപ്പോൾ നിപോംനിഷി മൂന്ന് പോയിന്റുമായി മുന്നിലാണ്. ലോക ചാമ്പ്യൻ ലിങ് ഡിറനെ നേരിടാനുള്ള എതിരാളിയെ നിശ്ചയിക്കുന്ന ടൂർണമെന്റിൽ 14 റൗണ്ട് മത്സരമാണ്. ആർ പ്രഗ്നാനന്ദ അമേരിക്കൻ താരം നകാമുറയെ 24 നീക്കത്തിൽ തളച്ചു. ശക്തനായ ഫാബിയാനോ കരുവാനയെ തളച്ചാണ് ഡിഗുകേഷ് നാലാം റൗണ്ട് കളി അവസാനിച്ചതു്. വനിതകളിൽ ഇന്ത്യയുടെ കൊനേരു ഹംപി 62 നീക്കത്തിൽ ബൾഗേറിയയുടെ നർഗുൽ സലിമോവോയോട് തോറ്റു. ഹംപിയ്ക്ക് ഒന്നരപ്പോയിന്റും വൈശാലിക്ക് രണ്ട് പോയിന്റും ലഭിച്ചു.