പോളിങ് ഡ്യൂട്ടിയുള്ളവർ തപാൽവോട്ട് ചെയ്യണം: സിഇഒ

തിരുവനന്തപുരം:
ലോക്സഭാ തെരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള എല്ലാവരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 9184 ഉദ്യോഗസ്ഥരാണ് തപാൽവോട്ട് രേഖപ്പെടുത്തിയത്. പോളിങ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഫോം12 ൽ തപാൽവോട്ടിന് അപേക്ഷ നൽകിയവർക്കാണ് വോട്ട് ചെയ്യാൻ അവസരം. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് തിരിച്ചറിയൽ കാർഡുമായി വിഎഫ്സികളിലെത്തി തപാൽവോട്ട് ചെയ്യാം. കലക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണ കേന്ദ്രങ്ങളിലും വിഎഫ്സികൾ സജ്ജീകരിച്ചിട്ടുണ്ട്.