News

മേനക സുരേഷിന് പുരസ്കാരം

തിരുവനന്തപുരം:സിനിമ നിർമ്മാതാവ് പി വി ഗംഗാധരൻ ചലച്ചിത്ര പുരസ്കാരം നടി മേനക സുരേഷിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം അഭിജിത് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാറിനും നൽകും. വയലാർ രാമവർമ്മ സാംസ്കാരിക വേദി ബുധനാഴ്ച വൈകിട്ട് 4.30 ന് പ്രസ് ക്ലബ്ബിൽ നടത്തുന്ന പി വി ഗംഗാധരൻ ഒന്നാം ചരമവാർഷിക സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.Read More

News

എം ടെക് സ്പോട്ട് അഡ്മിഷൻ നാളെ

തിരുവനന്തപുരം:ബാർട്ടൺ ഹിൽ ഗവ.എഞ്ചീനീയറിങ് കോളെജിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. നിരവധി ബ്രാഞ്ചുകളിൽ ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടരുടെ അഡ്‌മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും പങ്കെടുക്കാം.അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി നാളെ രാവിലെ 10 ന് കോളേജിൽ ഹാജരാകണം.Read More

News Sports

ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാംജയം

ദുബായ്:വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം. ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറിന് 124 റണ്ണാണെടുത്തത്. ഇംഗ്ലണ്ട് 19.2 ഓവറിൽ ജയം നേടി. നാത് സ്‌കീവർ ബ്രുന്റ് 36 പന്തിൽ 48 റണ്ണുമായി പുറത്താകാതെ നിന്നു. ആറ് ഫോറും പറത്തി. ഓപ്പണർ ഡാനിയേല്ലെ വ്യാത് ഹോഡ്ജ് 43 പന്തിൽ 43 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ 39 പന്തിൽ 42 റണ്ണടിച്ച ക്യാപ്റ്റൻ […]Read More

News തിരുവനന്തപുരം

പി വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം: പി വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയാകും. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. എം ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി വിജയൻ. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറാണ് പി വിജയന്‍. എ അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ […]Read More

News കോഴിക്കോട്

കോഴിക്കോട് KSRTC ബസ് പുഴയിലേക്ക് മറിഞ്ഞു; 2 മരണം; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട് തിരുവമ്പാടി കാളിയാംപുഴയിൽ കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ്  രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. ബസിൽ ഒട്ടേറെപേർ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. മരിച്ച രണ്ടുപേരും സ്ത്രീകളാണ്. ആനക്കാംപൊയില്‍, കണ്ടപ്പന്‍ചാല്‍ സ്വദേശികളാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരമാണ്. തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.Read More

News

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്

ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക്ക്. മിന്നും ജയത്തിലൂടെ ബിജെപി മൂന്നാമതും അധികാരത്തിലേക്ക്. 90 സീറ്റുകളിൽ 50 ഇടത്തും ബിജെപി ജയം നേടി. തുടക്കത്തിലെയുള്ള കോൺഗ്രസ് ലീഡ് പിന്നിട് ഇടിയുകയായിരുന്നു. എക്സിറ്റ് പോളുകൾ കാറ്റിൽ പറത്തിയാണ് താമര തിളക്കം. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം. തുടക്കത്തിൽ ലീഡ് നിലയിൽ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡിൽ […]Read More

News

സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ച ബിനു പൊലീസ്

ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി കേസിൽ‌ ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശിയായ ബിനു ജോസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് ബിനുവെന്നും പൊലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.  ലഹരി പാർട്ടിയിലേക്ക് നിരവധി ആളുകളെ എത്തിച്ചത് ബിനു ജോസഫ് ആണെന്നാണ് പോലീസ് കരുതുന്നത്. ഇയാളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബിനു […]Read More

News തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തണം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു. രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണ് നേരിട്ടെത്താനുള്ള നിർദേശം.Read More

News മലപ്പുറം

‘മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവറാണ് മഹാൻ; പട്ടിയും പൂച്ചയും കോഴിയും കൂവുന്നതിന് മുൻപ് മാധ്യമങ്ങളെത്തും’:

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ.വിജയരാഘവന്‍. സി.പി.ഐഎമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോയാണ്. പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നുവെന്ന് എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാർദത്തിൻ്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് […]Read More

Literature News തിരുവനന്തപുരം

“കാട്ടൂർകടവിന്” വയലാർ അവാർഡ്

തിരുവനന്തപുരം:വയലാർ രാമവർമ്മ സ്മാരക സാഹിത്യ അവാർഡ് അശോകൻ ചരുവലിന്റെ “കാട്ടൂർകടവ്”നോവലിന് ലഭിച്ചു. ഒരുലക്ഷം രൂപയും കാനായി കുത്തിരാമൻ രൂപകല്പന ചെയ്ത വെങ്കലപ്രതിമയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, പ്രൊഫ.കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാറിന്റെ ചരമദിനമായ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളും ട്രസ്റ്റ് ഭാരവാഹികകളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമീപ കാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നോവലാണ് കാട്ടൂർകടവ്. മനോഹരമായ സ്വയം വിമർശനാത്മകതയാണ് നോവലിന്റെ പ്രത്യേകതയെന്ന് […]Read More

Travancore Noble News