News

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. രാവിലെതന്നെ വിഎസ്എസ് സിയിൽ ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ച ട്രൈസോണിക് വിൻഡ് ടണൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗഗൻ യാൻ അവലോകന യോഗത്തിൽ സംബന്ധിക്കും. അതിനു ശേഷം രാവിലെ11.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി കേരള ഘടകം സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും. റാലി അഭിസംബോധന ചെയത് പ്രസംഗിച്ച ശേഷം ഡൽഹിക്ക് മടങ്ങും.Read More

News

തിരക്കഥാകൃത്ത് കുമാർ സാഹ്നി അന്തരിച്ചു

കൊൽക്കത്ത:പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി 11ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമാന്തര സിനിമകളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച സംവിധായകനായിരുന്നു അദ്ദേഹം. മായാദർപ്പൺ, ഖയാൽ ഗാഥ, തരംഗ്, കസ്ബ തുടങ്ങിയവ സാഹ്നിയുടെ ശ്രദ്ധേയ സിനിമകളാണ്.1940 ഡിസംബർ ഏഴിന് സിന്ധിൽ ജനിച്ച അദ്ദേഹം 1947ലെ ഇന്ത്യാ വിഭജനത്തിനു ശേഷം മുംബൈയിൽ താമസം മാറി.പ്രശസ്ത സംവിധായകൻ റിത്വിക്ക് ഘട്ടക്കിന്റെ ശിഷ്യഷ്ടനായിരുന്നു സാഹ്നി.ഹിന്ദി എഴുത്തുകാരൻ നിർമൽ വർമയുടെ ചെറുകഥയെ […]Read More

News

ക്ഷേത്രങ്ങളിലെ സ്വർണ്ണം എസ്ബിഐയിൽ നിക്ഷേപിക്കും

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം റിസർവ് ബാങ്കിന്റെ നിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയിലേക്ക് മാറ്റും. സ്വർണം 24 കാരറ്റാക്കി നിക്ഷേപി ക്കുന്നതിലൂടെ ബോർഡിന് 7.29 കോടിയോളം രൂപ പലിശയായി ലഭിക്കും. കോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ക്ഷേത്രങ്ങളിൽ നിത്യേനയും ഉത്സവ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും പൗരാണികവുമായതും ഒഴികെയുള്ള സ്വർണമാണ് നിക്ഷേപിക്കുന്നതു്. കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകൾ നേരത്തെതന്നെ സ്വർണ നിക്ഷേപ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലൂടെ മികച്ച വരുമാനം ബോർഡിന് ലഭിക്കുമെന്ന് പ്രസിഡന്റ് പി […]Read More

തൊഴിൽ വാർത്ത

സെൻട്രൽ ബാങ്കിൽ ഒഴിവ്

പൊതു മേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 അപ്രന്റീസ്ഷിപ്പിന്റെ ഒഴിവുണ്ട്. രാജ്യത്തെ വിവിധ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ചെന്നൈ സോണിൽപെട്ട കേരളത്തിൽ മാത്രം 87 ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2020 മാർച്ച് 31 നകം കോഴ്സ് പൂർത്തീകരിച്ചവരാകണം. പ്രായം: 20-28.അപേക്ഷിക്കുവാനുള്ള അവസാന തീയതി മാർച്ച് 10. വിവരങ്ങൾക്ക്:www.centralbankofindia.co.in കാണുക.Read More

News

തൊഴിൽമേള

തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന് കീഴിൽ വനിതകൾക്കായുള്ള നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും, നെഹ്റു യുവ കേന്ദ്രയുമായി ചേർന്ന് 2024 മാർച്ച് 2ന് തൊഴിൽമേള സംഘടിപ്പിക്കും. കഴക്കൂട്ടം നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണിൽ നട‌ക്കുന്ന തൊഴിൽമേള രാവിലെ 9 .30ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ. വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. 50ലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് 3000-ൽ പരം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും. മേളയോടനുബന്ധിച്ചു കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ഫ്ലാഗ്ഷിപ് പരിപാടികളായ […]Read More

News

ഉത്തർപ്രദേശിലെ കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി

ലഖ്നൗ:യൂപിയിൽ നടത്തിയ കോൺസ്റ്റബിൾ പരീക്ഷ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് റദ്ദാക്കി. 48 ലക്ഷംപേർ അപേക്ഷിക്കുകയും 43 ലക്ഷംപേർ എഴുതുകയും ചെയ്ത പരീക്ഷയാണ് റദ്ദാക്കിയത്.പരീക്ഷ എഴുതിയതിൽ 16 ലക്ഷംപേർ സ്ത്രീകളാണ്. പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകൾമുമ്പ് ചോദ്യപേപ്പർ സമൂഹ മാധ്യമങ്ങൾവഴി പല ഉദ്യോഗാർഥികൾക്കും ലഭിച്ചിരുന്നു. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപയ്ക്കുവരെ ചോദ്യ പേപ്പർ വിൽപ്പന നടന്നിരുന്നതായി കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ പരാതിപ്പെട്ടതു്. പരാതികൾ വർധിച്ചതോടെ യൂപി സർക്കാർ പരീക്ഷ റദ്ദാക്കി. സംഭവം അന്വേഷിക്കാൻ പൊലീസ് റിക്രൂട്ട്മെന്റ് ആൻഡ് പ്രമോഷൻ […]Read More

News

ജർമ്മനിയിൽ പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കാം

ബെർലിൻ:ജർമനിയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് അനുമതി നൽകി ജർമൻ പാർലമെന്റ് നിയമം പാസ്സാക്കി.പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടേയും എതിർപ്പുകൾ മറി കടന്നാണ് നടപടി.ഏപ്രിൽ മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് കഞ്ചാവ് വലിക്കുകയോ കൈവശം വയ്ക്കു കയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ആവാം. നിയന്ത്രിത കഞ്ചാവ് കൃഷി അസോസിയേഷനുകൾ വഴി വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം 25 ഗ്രാം വരെ കഞ്ചാവ് വാങ്ങാം. വീട്ടിൽ മൂന്നു ചെടിവരെ വയക്കാനും കഴിയും. സ്കൂളുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമാണ്.Read More

News

കോവിഡിനുശേഷം 10038 ദിനപത്രം

ന്യൂഡൽഹി:കോവിഡ് കാലത്തെ ഇടിവിനുശേഷം രാജ്യത്ത് ദിന പത്രങ്ങളുടെ എണ്ണവും പ്രചാരവും വർധിച്ചതായി പ്രസ് രജിസ്ട്രാർ റിപ്പോർട്ട്. 2021-22 ൽ രാജ്യത്ത് ദിനപത്രങ്ങളുടെ പ്രചാരം പ്രതിദിനം 22,57,26,209 കോപ്പി ആയിരുന്നത് 2022 – 23 ൽ 23,22,92,405 ആയി ഉയർന്നു.ഇപ്പോൾ പുറത്തവന്ന 2022 – 23 ലെ റിപ്പോർട്ട് പ്രകാരം മൊത്തം 10038 ദിനപത്രങ്ങളാണ് രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത്. തൊട്ട്മുൻ വർഷം ഇത് 10,152 ആയിരുന്നു.ഏറ്റവും കൂടുതൽ ദിനപത്രം ഹിന്ദിയിലാണ് 4496 പത്രങ്ങൾ. 340 ആനുകാലികപ്രസിദ്ധീകരണങ്ങളുള്ള മലയാളം 11-ാം സ്ഥാനത്താണ്.Read More

News

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിലെ രാജ്യത്തെ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വിജ്ഞാപനത്തിൽ അറിയിച്ചു. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ  ബിൽ എന്നിവ 1860ലെ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), 1973ലെ ക്രിമിനൽ നടപടിച്ചട്ടം (സിആർപിസി), 1872ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമാകും. പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് […]Read More

Travancore Noble News