News

ഇസ്രായേയിലിൽ വീണ്ടും ഹമാസിന്റെ ആക്രമണം ; ഗാസയിലെ റാഫ നഗരം ഇസ്രായേൽ തകർത്തു

കെരെം ഷാലോം അതിർത്തി കടന്ന മാരകമായ റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് പിന്നാലെ തെക്കൻ ഗാസയിലെ റാഫ നഗരം ഇസ്രായേൽ തകർത്തു. ഞായറാഴ്ച ഇസ്രായേൽ പ്രത്യാക്രമണത്തിൽ 19 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള എൻക്ലേവിലെ ആരോഗ്യ അധികൃതർ പറഞ്ഞതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈന്യം പറയുന്നതനുസരിച്ച്, റാഫയിൽ നിന്ന് അതിർത്തി കടക്കലിലേക്ക് 10 പ്രൊജക്‌ടൈലുകൾ വിക്ഷേപിച്ചു. അത് ഇപ്പോൾ ഗാസയിലേക്ക് എയ്ഡ് ട്രക്കുകൾക്ക് പ്രവേശിക്കുന്നതിനായി അടച്ചിരിക്കുന്നു.Read More

News കോഴിക്കോട്

കോഴിക്കോട് എൻഐടി കാമ്പസിൽ വിദ്യാർത്ഥി ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽനിന്നും ചാടി മരിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത്. മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ഇതിന് മുൻപും ഈ ഹോസ്റ്റലിൽ സമാനമായ ആത്മഹത്യാ […]Read More

Education News

കൊല്ലം മെഡിക്കൽ കോളേജിൽ 9 പി ജി കോഴ്സ് ആരംഭിക്കും

കൊല്ലം:പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നൽകി. 34 ഡോക്ടർമാർക്കാണ് ഇതുവഴി ഉപരിപഠനത്തിന് അവസരം ഒരുങ്ങുന്നത്. ജനൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി എന്നിവയിൽ അഞ്ചുവീതവും ഒബ്സ്ട്രെട്രിക്സ് ആൻഡ് ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിയാട്രിക്സ്‌ എന്നിവയിൽ നാലു വീതവും മെഡിസിനിൽ ഒന്നും സീറ്റുകളാണ് അനുവദിച്ചത്.Read More

News

ആശ്രിത നിയമനത്തിൽ നിലവിലുള്ള രീതി തുടരണം

തിരുവനന്തപുരം:സർക്കാർ ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിൽ ഭരണപരിഷ്ക്കരണവകുപ്പ് തയ്യാറാക്കിയ കരട് മാർഗനിർദ്ദേശങ്ങൾ സർവീസ് സംഘടനകളുമായി ചർച്ച ചെയ്യും. അധ്യാപക തസ്തികകളിലെ ആശ്രിതനിയമനവും ചർച്ച ചെയ്യും. മരിക്കുന്ന ജീവനക്കാരുടെ കുട്ടികളുടെ പ്രായം 13 ൽ താഴെയാണെങ്കിൽ 17 മുതൽ 25 ലക്ഷം വരെ നഷ്ടപരിഹാരം നൽകാമെന്ന ശുപാർശ മാർഗ നിർദ്ദേശത്തിലുണ്ട്. എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജീവനക്കാരന്റെ 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആശ്രിത നിമനത്തിന് അപേക്ഷ നൽകാം. നിയമനം ആവശ്യമില്ലാത്തവർക്ക് […]Read More

Tech

മഹീന്ദ്ര എക്സ്‌ യുവി 3 എക്സ്ഒ പുറത്തിറക്കി

കൊച്ചി:മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് എക്സ് യുവി എക്സ് പുറത്തിറക്കി. ലോകോത്തര നിലവാരത്തിലുള്ള ടർബോ എൻജിനാണ് എക്സ് യുവി 3 എക്സിന് കരുത്തേകുന്നത്. മാനുവൽ ട്രാൻസ്മിഷനിൽ ഈ വിഭാഗത്തിൽ 20.1 കിലോമീറ്റർ മൈലേജ് ലഭിക്കും.6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് വകഭേദങ്ങൾ വാഹനത്തിനുണ്ട്.6 എയർബാഗുകൾ, 4 ഡിസ്ക് ബ്രേക്കുകൾ, സീറ്റ്ബൽറ്റ്, റിമൈൻഡർ, കുട്ടികളുടെ സുരക്ഷയ്ക്കായി പാസഞ്ചർ എയർബാഗ് ഓൺ/ഓഫ് സംവിധാനം എന്നിവയോടെയാണ് എക്സ് യുവി 3 എക്സ്ഒ എത്തുന്നത്.15 മുതൽ മഹീന്ദ്ര ഡീലർഷിപ്പുകളിലും ഓൺലൈനായും വാഹനം ബുക്കു ചെയ്യാം.എക്സ് […]Read More

News

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : ചൊവ്വാഴ്‌ചവരെ സംസ്ഥാനത്തിൻ്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് പ്രവചിക്കുന്നുണ്ട്‌.  കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തെക്കൻ കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിൻ്റെ താഴ്‌ന്ന പ്രദേശങ്ങളിലും ഞായറാഴ്‌ച രാത്രി 11.30 വരെ 0.5 മുതൽ 1.5 […]Read More

News

ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ പറയുന്നത്. കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘമാണ് ഇവരെ പിടികൂടിയത്. പുറംകടലില്‍ ഇറാനിയന്‍ ബോട്ടിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.Read More

News

സുധാകരൻ പുറത്ത്, കോണ്ഗ്രസ് പിളരുമോ

തിരുവനന്തപുരം: കെ.പി. സി.സി അദ്ധ്യക്ഷസ്ഥാനത്ത് കെ സുധാകരന്റെ തിരിച്ചു വരവ് ത്രിശങ്കുവിലായതോടെ, കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകുമെന്ന അഭ്യൂഹവും ശക്തം. തനിക്ക് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന നിലപാടാണ് സുധാകരന്‍ അനുയായികളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുധാകരന് അദ്ധ്യക്ഷ സ്ഥാനം തിരികെ നല്‍കരുതെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശന്‍ വിഭാഗം ഉള്ളത്. ഈ നിലപാടിന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് പലയിടത്തും ബുത്ത് ഏജന്റുമാര്‍ പോലും ഇല്ലാത്ത സാഹചര്യം ഉണ്ടായത് […]Read More

News

ഡ്രൈവർ യദു വിന്റെ പിറകെ നടന്നു വേട്ടയാടി ഉപദ്രവിക്കരുത്. ജീവിച്ചു പോട്ടെ അയാളും

യദു –മേയർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേശിയ ജനത പാർട്ടി (RLM) പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ മേയർ ഡ്രൈവർ യദു വിഷയത്തിന്റെ ശരി തെറ്റുകൾ തീരുമാനിക്കാൻ ദേശീയ ജനതാ പാർട്ടി തയ്യാറാവുന്നില്ല. അതെല്ലാം കോടതി തീരുമാനിക്കട്ടെ ഡോ. ബിജു കൈപ്പാരെടൻ പറഞ്ഞു. മേയറുടെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത ഒരു താൽക്കാലിക ജീവനക്കാരനാണ് യദു. മേയറുടെ വീട്ടിൽ പണിക്ക് വരുന്ന കല്പണിക്കാരന് ദിവസം 1200 രൂപ കൊടുക്കണം. യദുവിന് ഈ തീപ്പൊരി ചൂടിൽ ഒരു ദിവസം വണ്ടി […]Read More

News

ഇന്ന് നീറ്റ് പരീക്ഷ

രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേഷൻ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ ഇന്ന്( ഞായറാഴ്ച )നടക്കും. 2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവർ തന്നെ മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടു. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് […]Read More

Travancore Noble News