News

ട്രെയിൻ യാത്ര ദുരിതം

തിരുവനന്തപുരം:സ്ഥിരം ട്രെയിനുകളിൽ കാൽ കുത്താനിടമില്ല. വേനൽക്കാലവധിക്കാലത്ത് ദുരിതപർവമാകുകയാണ് ട്രെയിൻ യാത്ര.തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15 ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസ് എറണാകുളം കഴിയുമ്പോഴേക്കും തിങ്ങിനിറയും. മുoബൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കു വരുന്ന നേതാവതി എക്പ്രസിന്റെ സ്ഥിതിയും സമാനമാണ്. മംഗളുരുവിൽ നിന്ന് നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസ് കണ്ണൂരെത്തുംമുമ്പേ നിറയും. സാധാരണക്കാർക്ക് ആലംബമായിരുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്ലീപ്പർ കോച്ചിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യുന്നത് തടഞ്ഞ ടിടിഇ വിനോദിനെ ഇതര സംസ്ഥാനക്കാരനായ യാത്രക്കാരൻ […]Read More

Sports

കാൾസൻ ചാമ്പ്യൻ

വാഴ്സ:ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പർ ബെറ്റ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർതാരം മാഗ്നസ് കാൾസൻ ചാമ്പ്യനായി. തുടർച്ചയായി 10 കളി ജയിച്ചാണ് നോർവേക്കാരന്റെ നേട്ടം. അതിവേഗ ചെസിൽ ടൂർണമെന്റിലെ ഒമ്പതുപേരെയും കീഴടക്കി. 26 പോയിന്റാണ് സമ്പാദ്യം. ചൈനയുടെ വെയി യി 25.5 പോയിന്റോടെ രണ്ടാമതായി. പോളണ്ടുകാരൻ ജാൻ ക്രിസ്റ്റോഫ് ദുഡയാണ് മൂന്നാമത്.ഇന്ത്യൻ താരങ്ങളായ ആർ പ്രഗ്‌നാനന്ദ (19.5) നാലും,അർജുൻ എറിഗൈസി (18) അഞ്ചും സ്ഥാനം നേടി. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഡി […]Read More

News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്.  തൊട്ടടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ […]Read More

Cinema

ഡി എൻ എ ജൂൺ നാലിന് റിലീസ്

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എഎന്ന.ചിത്രം ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു..ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും, ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്.മികച്ച അര ഡസനോളം വരുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്.യുവനായകൻ അഷ്ക്കർ സൗദാൻ നായകനാകുന്ന ഈ ചിത്രത്തിൽ ലഷ്മി റായ്, ബാബു ആൻ്റണി, അജു വർഗീസ്, രൺജി പണിക്കർ ,ഇർഷാദ് രവീന്ദ്രൻ,, ഇനിയ,ഗൗരി നന്ദാ ,പൊൻ വണ്ണൻ, റിയാസ് ഖാൻ’ ഇടവേള ബാബു ഡ്രാക്കുള […]Read More

foreign

മുംബൈയിൽ ഹോർഡിംഗ് തകർന്ന് 8 പേർ മരിച്ചു, 60 പേർക്ക് പരിക്കേറ്റു

മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ കൂറ്റൻ പരസ്യബോർഡ് പ്രെട്രോൾ പമ്പിലേക്ക് വീണ് കുറഞ്ഞത് എട്ട് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ പൊടിക്കാറ്റും കനത്ത മഴയും നഗരത്തിൽ നാശം വിതച്ചതിനെ തുടർന്നാണ് സംഭവം. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു. നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളുടെയും ഓഡിറ്റിംഗ് നടത്താൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് […]Read More

News

നിർണ്ണായക നീക്കവുമായി ഇന്ത്യ: ഇറാനിലെ ചബഹാർ തുറമുഖ കരാർ ഒപ്പിട്ടു

ഇറാനിലെ ചബഹാർ തുറമുഖം പത്ത് വർഷത്തേക്ക് നോക്കിനടത്തുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. ഇതോടെ അടുത്ത ദശാബ്ദം തുറമുഖത്തിൻറെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യയെ ലക്ഷ്യം വെച്ച് പാക്കിസ്താനും ചൈനയും ഒപ്പിട്ട തുറമുഖ കരാറിനുള്ള മറുപടി കൂടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ചൂട് കത്തി നിൽക്കുന്ന കാലത്ത് ഇത്തരമൊരു കരാർ ഒപ്പുവെച്ചതിലൂടെ മധ്യേഷ്യയിൽ ഇന്ത്യയുടെ സൗഹൃദവും സ്വാധീനവും ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. കരാർ […]Read More

Sports

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിൽ കേരളത്തിന് വെളളി

ഭുവനേശ്വർ:ഫെഡറേഷൻ കപ്പ് അത് ലറ്റിക്സിന്റെ ആദ്യദിനം വനിതകൾ കേരളത്തിന് രണ്ട് വെളളിയും ഒരു വെങ്കലവും സമ്മാനിച്ചു. ട്രിപ്പിൾജമ്പിൽ എൻ വി ഷീന 13.32 മീറ്റർ ചാടി വെളളി സ്വന്തമാക്കി. ഗായാത്രി ശിവകുമാർ 13.08 മീറ്റർ ഹർഡിൽസിൽ വി കെ ശാലിനി (1.00.73)രണ്ടാമതെത്തി.പഞ്ചാബിന്റെ വീർപാൽ കൗറിനാണ് സ്വർണം. നിലവിലെ ചാമ്പ്യനായ തമിഴ്നാടിന്റെ വിത്യ രാംരാജ് പുറംവേദനയെ തുടർന്ന് മത്സരത്തിനിടെ പിന്മാറി. പി ടി ഉഷയ്ക്കാപ്പം ദേശീയ റെക്കോഡ് പങ്കിടുന്ന താരമാണ്. കലിംഗ സ്റ്റേഡിയത്തിൽ ആർക്കും പാരീസ് ഒളിമ്പിക്സിന് യോഗ്യത […]Read More

Education

എൻജിനീയറിങ്/ ഫാർമസി പ്രവേശനം

എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ഫോട്ടോ, ഒപ്പ്, പേർ എന്നിവ പരിശോധിക്കാൻ മെയ് 13 വരെ അവസരം. വെബ്സൈറ്റ് www.cee.kerala.gov.in.Read More

Travancore Noble News