News

ഉത്തർപ്രദേശിൽ സുഹൃത്തിൻ്റെ മക്കളെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു

ഉത്തർപ്രദേശിലെ ബുദൗണിൽ ഇരട്ടക്കൊലപാതകം. യുവാവ് സുഹൃത്തിൻ്റെ മക്കളെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു. സുഹൃത്തിൽ നിന്ന് 5000 രൂപ കടം വാങ്ങാനെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിൻ്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിനോദിൻ്റെ വീടിന് എതിർവശമാണ് സാജിദിൻ്റെ ബാർബർ ഷോപ്പ്. ചൊവ്വാഴ്ച വൈകീട്ട് 5,000 രൂപ കടം വാങ്ങുന്നതിനായി സാജിദ് വിനോദിൻ്റെ വീട്ടിലെത്തി. പക്ഷേ […]Read More

News

ടിപ്പര്‍ ലോറിയിലെ കരിങ്കല്ല് തെറിച്ചു വീണ് നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) ആണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് പതിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ […]Read More

News

അടിമാലി വാഹനാപകടം;മരണം നാലായി 

ഇടുക്കി : ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. നേരത്തെ അഭിനേഷിന്റെ രണ്ടുവയസുള്ള മകൻ തൻവിക് അപകടത്തിൽ മരിച്ചിരുന്നു. തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. ഇന്ന് വൈകിട്ടോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ […]Read More

News

പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാൻ

ന്യൂഡൽഹി:സാഹിത്യത്തിനുള്ള 2023ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് കവി പ്രഭാവർമ്മ അർഹനായി. ‘ രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണ് 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. 12 വർഷത്തിനു ശേഷമാണ് മലയാളത്തിലേക്ക് സരസ്വതി സമ്മാൻ എത്തുന്നത്. കെ കെ ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇന്ത്യൻ സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ്. 22 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ഏറ്റവും മികച്ച സാഹിത്യ സൃഷ്ടിക്കാണ് പുരസ്കാരം നൽകുന്നതു്. അധികാരവും വ്യക്തിയും കലയും തമ്മിലുള്ള ബന്ധങ്ങളേയും സംഘർഷങ്ങളേയും അനന്യമായ രീതിയിൽ പരിശോധിക്കുന്ന […]Read More

News

എസ്ബിഐക്ക് അന്ത്യശാസനം

പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു.വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂ, വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ല. എല്ലാ വിവരങ്ങളും എന്നാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അർത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു.വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് എസ്ബിഐ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അഞ്ച് മണിയ്ക്കകം എസ്ബിഐ സത്യവാങ്മൂലം നല്‍കണം. എല്ലാ വിവരങ്ങളും എസ്ബിഐ വെളിപ്പെടുത്തണം. ഒരു വിവരങ്ങളും തടഞ്ഞുവച്ചിട്ടില്ലെന്നും […]Read More

News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷഫീഖ് ആണ് കൊല്ലത്ത് അറസ്റ്റിലായത്. ഇയാള്‍ പോപ്പുലർ ഫ്രണ്ട് അംഗമാണെന്ന് എൻഐഎ അറിയിച്ചു. 2022 ഏപ്രിൽ 16ന് ശ്രീനിവാസൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ശ്രീനിവാസൻ വധക്കേസിൽ ഉൾപ്പെട്ട 71 പേരെ തിരിച്ചറിഞ്ഞതായും എൻഐഎ വ്യക്തമാക്കി. കേസിൽ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാം കുറ്റപത്രം അതേവർഷം നവംബറിലും എൻഐഎ […]Read More

News

ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ

ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ. അഞ്ചുവിളക്കിൽ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയായിരുന്നു പ്രകടനം. പ്രധാനമന്ത്രിക്കൊപ്പം NDA സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുത്തു. പാലക്കാട്ടെ ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നടന്നു. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.Read More

News

പാലക്കാട്‌ പ്രധാമന്ത്രി നരേന്ദ്രയുടെ റോഡ് ഷോ

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച (മാർച്ച് 19) പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്. രാവിലെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ […]Read More

News

വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് വിജയം

ന്യൂഡൽഹി:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഡൽഹി ക്യാപ്റ്റൻസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയികളായി.ആദ്യം ബാറ്റെടുത്ത ഡൽഹി 18.3 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ സ്മൃതി മന്ദാനയു ടെയും (39) സോഫി ഡിവൈനിന്റേയും (27) വിക്കറ്റ് നഷ്ടമായി. മലയാളി താരം മിന്നു മണി ആദ്യ പന്തിൽ ഫോറടിച്ചെങ്കിലും ശ്രേയങ്കയുടെ തിരിയുന്ന പന്തിൽ കുടുങ്ങി. എന്നാൽ അവസാന മൂന്ന് വിക്കറ്റും ഈ […]Read More

News

മംഗളുരു – രാമേശ്വരം ടെയിൻ സർവീസ് 23 മുതൽ

മംഗളുരു:മംഗളുരുവിൽ നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് ശനിയാഴ്ച മുതൽ തുടങ്ങും.16622-ാംനമ്പർ എക്‌സ്പ്രസ് ട്രെയിൻ ശനിയാഴ്ച വൈകിട്ട് 7.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച 11.45 ന് രാമേശ്വരത്തെത്തും. 16621-ാം നമ്പർ ട്രെയിൻ ഞായറാഴ്ച പകൽ 2 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 5.50 ന് മംഗളുരുവിലെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് റെയിൽവെ ഉത്തരവിറക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പഴനി, ഒട്ടൻഛത്രം, പൊള്ളാച്ചി, ദിണ്ടിഗൽ, മധുര, മാനാമധുരൈ, രാമനാഥപുരം […]Read More

Travancore Noble News