Cinema News

ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം

തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട് ആറു മണിക്ക് ഓൺ ലൈനായി നിശാഗന്ധി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നാനാ പടേക്കർ മുഖ്യാതിഥിയായിരുന്നു.ഗുഡ് ബൈ ജൂലിയ എന്ന സുഡാനി സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. 15 തീയറ്ററിലായി 81 രാജ്യങ്ങളിൽനിന്നുള്ള 175 സിനിമ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 66 ചലച്ചിത്രങ്ങളുണ്ട്.കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വംശം നിലനിർത്താൻ പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് […]Read More

News Sports

ആഫ്രിക്കൻ ട്വന്റി 20 ഡർബനിൽ

ഡർബൻ:ദക്ഷിണാഫ്രിക്കയുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ ഡർബനിൽ തുടക്കമാകും. ലോക കപ്പിനുശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും മുതിർന്ന താരങ്ങളും തിരിച്ചെത്തുകയാണ്. ട്വന്റി20 യിൽ സൂര്യകുമാർ യാദവാണ് ക്യാപ്റ്റൺ. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ ടീമിലില്ല. ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസനെ ഉൾപ്പെടുത്തി. അടുത്ത വർഷം നടക്കുന്ന ലോക കപ്പിലേക്കുള്ള ഒരുക്കമാണ് ഇന്ത്യയുടെ ലക്ഷ്യം.Read More

News

മനുഷ്യാവകാശ ദിനം നാളെ

തിരുവനന്തപുരം:സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഞായറാഴ്ച പാളയം അയ്യങ്കാളി ഹാളിൽ നടക്കും. നാളെ രാവിലെ 10.30 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജുനാഥ് അധ്യക്ഷത വഹിക്കും. കമ്മീഷൻ അംഗം വി കെ ബീനാകുമാരി മുഖ്യപ്രഭാഷണം നടത്തും.’ തദ്ദേശ സ്വയം ഭരണ സർക്കാരുകളുടെ പങ്കും ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി എസ് എം വിജയാനന്ദ് പ്രഭാഷണം നടത്തും.Read More

Cinema News

28-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

IFFK 2023തിരുവനന്തപുരം :കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ നടന്‍ നാനാ പടേക്കറെ കാണികള്‍ കരഘോഷത്തോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സ്വാഗതം പ്രസംഗം നടത്തി. പലസ്തീന്‍ സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന്‍ ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാംസ്‌കാരിക വകുപ്പ് […]Read More

News

കരിപ്പൂരിലേക്ക് വിമാന സർവീസ്

കരിപ്പൂർ:എയർ ഇന്ത്യ എക്സപ്രസിന്റെ തിരുവനന്തപുരം- കരിപ്പൂർ സർവീസ് ഡിസംബർ 14 ന് തുടങ്ങും. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ നേരിട്ടുള്ള സർവീസാണ് ആരംഭിക്കുന്നത്. വൈകിട്ട് 6.45 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം 7.45 ന് കരിപ്പൂരിലെത്തും. കരിപ്പൂരിൽ നിന്ന് രാത്രി 8 ന് തിരിക്കുന്ന വിമാനം 9.05 ന് തിരുവനന്തപുരത്ത് എത്തുംവിധമാണ് ക്രമീകരിച്ചിരിക്കുന്നത്.Read More

News

കാനം രാജേന്ദ്രന്റെ ഭൗതിക ശരീരം നാളെ തിരുവനന്തപുരത്ത് എത്തിക്കും.സംസ്കാരം മറ്റന്നാൾ.

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും.കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ എറണാകുളത്ത് നിന്ന് മൃതദേഹം ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം 2 മണിയ്ക്ക് മൃതദേഹം കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. തുടര്‍ന്ന് കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പിന്നീട് വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം കോട്ടയത്തെ വാഴൂരില്‍ മൃതദേഹം സംസ്‌കരിക്കും. വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ […]Read More

News

ചോദ്യത്തിന് കോഴ :മഹുവാ മൊയ്‌ത്രയെ പുറത്താക്കി.

ന്യൂഡൽഹി : ചോദ്യത്തിന് കോഴ വാങ്ങിയെന്നാരോപണത്തിൽ തൃണമൂൽ കോൺഗ്രസ്‌ എം പി മഹുവാ മൊയ്‌ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കി.ആരോപണം അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി അതിന്മേൽ റിപ്പോർട്ട്‌ നേരത്തെ സമർപ്പിച്ചിരുന്നു.ഇത് പരിഗണിച്ചു പ്രമേയം അവതരിപ്പിച്ചാണ് മഹുവയെ ലോക്സഭയിൽ നിന്നും പുറത്താക്കിയത്.റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ അനുവദിച്ചില്ല.Read More

News

കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങൾ കേരളം ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും.2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി പറഞ്ഞു . . കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യും.കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് […]Read More

News

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. കേസില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ന്നു. ഹര്‍ജിയില്‍ എല്ലാവരെയും കേള്‍ക്കണമെന്നും, എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനം എടുക്കാനാകില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി. കരിമണല്‍ കമ്പനിയില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത് […]Read More

Travancore Noble News