തിരുവനന്തപുരം: രണ്ടാം നിലയിൽ ഓപ്പൺ റൂഫുള്ള രണ്ട് ഡബിൾ ഡക്കർ ഇ- ബസ്സുകൾ തിരുവനന്തപുരത്തെത്തും.കെഎസ്ആർടി സി യുടെ ബഡ്ജറ്റ് ടൂറിസ്സത്തിന്റെ ഭാഗമായാണ് രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഡിസംബർ അവസാനത്തോടെ തലസ്ഥാനനഗരിയിലെ ത്തുന്നത്.കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ നാലു കോടിരൂപ വിലയ്ക്കുള്ള ഇത്തരം ബസ്സുകളുടെ ബോഡി നിർമ്മാണം മുംബയിൽ പുരോഗമിക്കുന്നു.ഹൈദരാബാദിന് ശേഷം ദക്ഷിണേന്ത്യയിൽ തിരുവനന്തപുരത്താണ് ഇത്തരം ബസ്സുകൾ സർവീസ് നടത്തുന്നത്. നഗരത്തിന്റെ കാഴ്ചകളിലേയ്ക്കാണ് ഇവ ലക്ഷ്യമിടുന്നത്.ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സൗകര്യം ഒരുക്കുന്ന ഇത്തരം റൂഫിങ് ബസ്സുകൾ നഗരത്തിന്റെ […]Read More
തിരുവനന്തപുരം :പൊതുമേഖലാസ്ഥാപനമായകേരളാഇറിഗേഷന്‍ഇഫ്രാസ്ട്രക്ച്ചര്‍ ഡെവപ്മെണ്‍റ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയുള്ള കുപ്പി വെള്ളം ”ഹില്ലിഅക്വാ” 10രൂപക്ക് റേഷന്‍കടകളിലൂടെ വിതരണം ചെയ്യാന്‍തീരുമാനമായി, കെഐഐഡിസിയുടെഅപേക്ഷപരിഗണിച്ചാണ് ഭക്ഷ്യമന്ത്രിയുടടെ അനുമതി, കെഐഐഡിസിയുമായി ധാരണാപത്രം ഉടനെ ഒപ്പുവയ്കുമെന്നറിയുന്നു.എട്ടുരൂപാവിലയ്ക്കാണ് കെഐഐഡിസി റേഷന്‍കടകള്‍ക്ക് കുപ്പിവെള്ളം നല്‍കുന്നത്.Read More
ശബരിമല: മണ്ഡല – മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി വിപുലമായ സൗകര്യങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളതു്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ചെയിൻ സർവ്വീസ് ഏർപ്പെടുത്തി. ഇതിനകം കോർപറേഷൻ 5 കോടിയിലധികം രൂപയടെ വരുമാനം നേടി.പമ്പ- നിലയ്ക്കൽ യാത്രക്ക് എസിക് 80 രൂപയും നോൺ എസി ക്ക് 50 രൂപയുമാണ് നിരക്ക്.തിക്കും തിരക്കും ഒഴിവാക്കാനായി ഇക്കുറി ബസിൽ കണ്ടക്ടർമാരെ നിയമിച്ചിട്ടുണ്ട്.തീർഥാടകർക്കായി പമ്പ-ത്രിവേണിയിൽ നിന്ന് പമ്പ കെഎസ്ആർടിസി ബസ് സ്റ്റാന്റിലക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോട്ടയം, […]Read More
കളമശ്ശേരി:വലിയൊരു ജനക്കൂട്ടം ഒരുമിച്ച് ഹാളിൽ കടക്കാൻ ശ്രമിച്ചതാണ് 4 പേരുടെ മരണത്തിനിടയാക്കിയകുസാറ്റ് ദുരന്തം. കുസാറ്റിൽ സംഗീത പരിപാടി നടക്കുന്ന വിവരം പോലീസിനെ നേരത്തെ അറിയിച്ചിരുന്നില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. സംഗീത പരിപാടിക്ക് എത്രപേർ വരുമെന്നും പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലിസുകാർ വേണമെന്നും വ്യക്തമാക്കിയിട്ടില്ല. മേൽക്കൂരയില്ലാത്ത ചുറ്റുമതിലിനകത്ത് സ്ഥിതി ചെയ്യുന്ന ഹാളിനെ ഓപ്പൺ എയർ ആഡിറ്റോറിയം എന്ന് വിളിച്ചിരുന്നുവെങ്കിലും അസൗകര്യങ്ങളേറെയായിരുന്നു. അപ്രതീക്ഷിതമായി വൻ തിക്കും തിരക്കും ഉണ്ടായത് സംഘാടകരുടെ അശ്രദ്ധയായിരുന്നു.Read More
കൊല്ലം : കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. പൊലീസ് വ്യാപാരിയുടെ മൊഴിയെടുത്തു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള […]Read More
കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍കോള്‍. കുട്ടിയെ വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് ഒരു സ്ത്രീയാണ് വിളിച്ചെന്നാണ് വിവരം. ഫോണ്‍ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് വൈകിട്ടാണ് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ് അഭികേല്‍ സാറ റെജി. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് […]Read More
ഉത്തരാഖണ്ഡ്:സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ രണ്ടാഴ്ച കഴിഞ്ഞിട്ടും രക്ഷപ്പെട്ടുത്താനായിട്ടില്ല.മദ്രാസ് റെജിമെന്റ് കരസേനാംഗങ്ങൾ രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. തുരങ്കത്തിന്റെ മുകളിൽ നിന്ന് കുഴിച്ച് വഴിയൊരുക്കാനുള്ള തീവ്രതയത്നം സൈന്യം ആരംഭിച്ചു കഴിഞ്ഞു. അപകടസാധ്യത മനസ്സിലാക്കിക്കൊണ്ടാണ് സാവധാനത്തിൽ തുരങ്കത്തിന് മുകളിൽ നിന്ന് ലംബമായി കുഴിച്ചു തുടങ്ങിയത്.വരുംദിവസങ്ങളിൽ ഉത്തരാഖണ്ഡിൽ മഞ്ഞു വീഴ്ചയും മഴയും ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് രക്ഷാപ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. മർദ്ദം കൂടിയാൽ തുരങ്കം ഇടിയാൻ സാദ്ധ്യതയുണ്ട്.രക്ഷാദൗത്യം ഇഴഞ്ഞു നീങ്ങുന്നതിൽ തുരങ്കത്തിലകപ്പെട്ടവരുടെ ബന്ധുക്കൾ ആശങ്കാകുലരാണ്.Read More
മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായഅടിയന്തരാവസ്ഥകാലത്തെഅനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു.ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ, കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി […]Read More
തിരുവനന്തപുരം: പത്ത് ദിവസമായി ഇരുചക്ര വാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത വിധം ഗതാഗതം തടസ്സപ്പെടുത്തിയിട്ടുള്ള റോഡു നിർമ്മാണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കളക്ടർ, പൊതുമരാമത്ത് സെക്രട്ടറി, റോഡ് ഫണ്ട് ബോർഡ് സിഇഒ എന്നിവർ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സ്റ്റാച്ചു – ജനറൽ ആശുപത്രി റോഡിലെ വ്യാപാരികൾ സമർപ്പിച്ച പരാതി ഡിസംബർ 11 ന് പരിഗണിക്കും.Read More
ന്യൂഡൽഹി: 1949 നവംബർ 26 നാണ് ഇന്ത്യയുടെ ഭരണഘടന പാർലമെന്റ് ഔപചാരികമായി അംഗീകരിച്ചത്. അതിനാൽ എല്ലാവർഷവും നവംബർ 26 ന് ഭരണഘടനാദിനമായി ആചരിക്കുന്നു. പുതിയ ഭരണഘടന കൊണ്ടു വരണമെന്ന നിർദ്ദേശം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അദ്ധ്യക്ഷൻ ഉന്നയിച്ചു. ഭരണഘടനാ ദിനാചാരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് രാജ്യത്ത് സoഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ സർവ്വകലാശകളും കോളേജുകളും ഭരണഘടനാ ദിനം ആചരിക്കണമെന്ന് യുജിസി നിർദ്ദേശിച്ചിട്ടുണ്ട്.Read More