Health News

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ മാറ്റി

ന്യൂഡൽഹി : നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ ചിത്രം ചേർത്തു. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്.എന്നാൽ, ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മതപരമായ ചിഹ്നം ഉപയോ​ഗിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത് ലോ​ഗോ ലോഗോയിൽ വരുത്തിയ മാറ്റം തികച്ചും പ്രതിഷേധാർഹമാണെന്ന് […]Read More

News

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ഹൈക്കോടതി മരവിപ്പിച്ചു; ബസ് വിട്ടുനൽകാൻ കോടതി ഉത്തരവ്.

കൊച്ചി: റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെയാണ് നടപടി മരവിപ്പിച്ച് കോടതിയുടെ ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും ഉത്തരവിൽ പറഞ്ഞു. തുടർച്ചയായി പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചെന്ന മോട്ടർ വാഹന വകുപ്പിന്റെ (എംവിഡി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റോബിൻ ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) കഴിഞ്ഞ ദിവസം സ്റ്റേറ്റ് ട്രാൻസ്പോർട്ട് […]Read More

News

മലയാളത്തിന്റെ മുത്തശ്ശി വിട പറഞ്ഞു .

തിരുവനന്തപുരം : മലയാളത്തിന്റെ മുത്തശ്ശി’ ഇനിയില്ല.നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. 2002ൽ ഇറങ്ങിയ നന്ദനത്തിലെ വേശാമണിയമ്മയായാണ് സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വന്തം മുത്തശ്ശിയായി മാറി . തുടക്കകാലത്ത് കല്യാണരാമന്‍, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളിലെ സുബ്ബലക്ഷ്മിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി.കല്യാണരാമന്‍, സി.ഐ.ഡി മൂസ, സൗണ്ട് തോമ, തിളക്കം, […]Read More

News

സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി; കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം

ന്യൂഡൽഹി : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിവരുടെ ഹർജിയിലാണ് വിധി. യുജിസി ചട്ടങ്ങൾ മറികടന്നാണ് ഡോ. ഗോപിനാഥിന്റെ നിയമനമെന്ന് ഗവർണർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 4 പ്രധാന വിഷയങ്ങൾ പരി​ഗണിച്ചാണ് സുപ്രിംകോടതി കേസിൽ വിധി പറഞ്ഞത്. പുനർനിയമനം സാധ്യമല്ലെന്ന് പറയുന്നില്ലെന്ന് സുപ്രിംകോടതി പ്രാഥമികമായി ചൂണ്ടിക്കാട്ടി. […]Read More

Cinema News

IFFK 2023: ഐ.എഫ്.എഫ്.കെ: മീഡിയ പാസ്സിന് ഡിസംബർ 2 വരെ അപേക്ഷിക്കാം 

IFFK 2023: രാജ്യാന്തര ചലച്ചിത്ര മേളയുടെ   മീഡിയ ഡ്യൂട്ടി പാസ്സിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിലവിൽ പ്രൊഫൈൽ ഐ ഡി നമ്പറുകൾ ഇല്ലാത്തവരാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത്. https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്താൽ മതിയാകും. അതിലൂടെ ലഭിക്കുന്ന അഞ്ചക്ക നമ്പറും പേരും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറും ബ്യൂറോ മേധാവികളുടെ സാക്ഷ്യപത്രത്തോടെ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിൽ എത്തിക്കേണ്ടതാണ്.Read More

News

മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബികയ്ക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി

ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹയായി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ ലളിതാംബിക. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച്, ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയായ വി ആർ ലളിതാംബിക ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് പ്രോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്. ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്‌ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, […]Read More

News

ശബരിമല സന്നിധാനം മാലിന്യ മുക്തം

പമ്പ:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ‘പവിത്രം ശബരിമല’ ശുദ്ധീകരണ യജ്ഞത്തിൽ ശബരിമല സന്നിധാനവും പൂങ്കാവനവും മാലിന്യമുക്തം. നിലയ്ക്കൽ, പമ്പ, ശബരിമല തുടങ്ങിയ ജനത്തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ശുചീകരണപ്രവർത്തനം. പതിവ് ശുചീകരണ പ്രവർത്തനത്തിനു പുറമെയാണ് പവിത്രം ശബരിമല ശുദ്ധീകരണo.ദേവസ്വം ബോർഡ് ജീവനക്കാർ,അയപ്പ സേവാസംഘം, വിശുദ്ധി സേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, തീർത്ഥാടകർ തുടങ്ങിയവരെല്ലാം ശുചീകരണത്തിൽ പങ്കാളികളാണ്.ശുചീകരണ സംഘാംഗങ്ങൾ പലപ്പോഴായി ശേഖരിക്കുന്ന മാലിന്യങ്ങൾ ഗാർബേജ് ബിന്നുകളിൽ നിക്ഷേപിക്കും. തുടർന്ന് മാലിന്യങ്ങൾ തരം തിരിച്ച് ഇൻസിനേറ്ററുകളിൽ വച്ച് സംസ്കരിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളില്ലാത്ത […]Read More

News

റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ വനിതാ വിശ്രമ മന്ദിരം

തിരുവനന്തപുരം:സ്ത്രീകൾക്കായി പൊതുമരാമത്ത് വകുപ്പ് തൈക്കാട് റസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ പുതിയ വിശ്രമമന്ദിരം നിർമ്മിക്കും. ഇതിനായി 2.25 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വനിതകളെ ഉദ്ദേശിച്ചാണ് വിശ്രമ മന്ദിരം നിർമ്മിക്കുന്നത്.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വനിതാ റെസ്റ്റ് ഹൗസുകൾ നിർമ്മിക്കാനുദ്ദേശിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.Read More

News

മിമിക്രി ജനകീയ കല

കൊച്ചി:     കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി. കേരളത്തിലെ മിമിക്രി കലാകാരൻമാർക്ക് ഇത് അഭിമാനനിമിഷം. 13 വർഷത്തെ അധ്വാനത്തിന് ഫലം കണ്ടു. ചാലക്കുടി എംഎൽഎ ആയിരുന്ന ബി ഡി ദേവസ്യ നിയമസഭയിൽ സബ്മിഷനായി ഈ ആവശ്യം ഉന്നയിച്ചിരുന്നു.ജന ലക്ഷങ്ങളെ ഉത്സവ പറമ്പുകളിൽ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കലയാണ് മിമിക്രി. ഇനി മുതൽ മിമിക്രി കലാകാരൻമാർക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.Read More

News

കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരും കണ്ടക്റ്ററുംതമ്മില്‍ ചില്ലറയ്ക്കുവേണ്ടിയുള്ള കടിപിടിക്ക് വിട

തിരുവനന്തപുരം: 2024ജനുവരിയോടെ കെഎസ്ആര്‍ടിസിബസ്സുകളില്‍ ഡിജിറ്റല്‍റ്റിക്കറ്റ് സമ്പ്രദായം നടപ്പിലാക്കും,ഇപ്പോള്‍ നിലവിലുള്ള ട്രാവല്‍കാര്‍ഡിനുപുറമെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഫോണ്‍പെ,ഗൂഗിള്‍പെ,ക്യുആര്‍കോട് തുടങ്ങിയഡിജിറ്റല്‍രീതിയിലൂടെ റ്റിക്കറ്റിന്ന് പണമടക്കാം ഇതോടെ ക ണ്ടക്റ്റര്‍ക്കും യാത്രക്കാര്‍ക്കുമിടയില്‍ പണ്ടുമുതലെയുള്ള ചില്ലറക്കുവേണ്ടിയുള്ളമുറവിളിയും മറ്റുപ്രശ്നങ്ങളും എന്നെന്നേക്കുമായി ഇല്ലാതാകും,യാത്രക്കാരന്‍ ഡിജിറ്റല്‍പെപൂര്‍ത്തിയാക്കിയാല്‍ ഉടന്‍ കണ്ടക്റ്റര്‍ക്ക് ക്യുആര്‍കോഡ്ലഭിക്കും ഇത് യാത്രക്കാരന്‍സ്കാന്‍ചയ്യുമ്പോള്‍ ഫോണില്‍ റ്റിക്കറ്റ്ലഭിക്കുന്ന തരത്തിലാണ് ഡിജിറ്റല്‍ റ്റിക്കറ്റിംഗ് നടപ്പാക്കുന്നത്. അതുപോലെതന്നെ ചലോ ആപ്പിലൂടെ യാത്രചെയ്യുന്നബസ്സിലിരുന്നുതന്നെവളരെവേഗം റ്റിക്കറ്റ് റിസവ്വ് ചയ്യാനുള്ള സൗകര്യവുമുണ്ടാകും,ചലോആപ്പ് സൗകര്യമുള്ളതിനാല്‍ ബസ്ട്രാക്കിംഗ് എളുപ്പമാകും .Read More

Travancore Noble News