News

കീം മാർച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:          സംസ്ഥാനത്തെ എൻജിനീയറിങ്, ആർക്കിടെക്ച്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള കീം 2025 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10വൈകിട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷ ഏപ്രിൽ 22 മുതൽ 30 വരെ. ഫാർമസി പ്രവേശനത്തിന് ഇത്തവണ മുതൽ പ്രത്യേക പരീക്ഷയാണ്.www.cee.kerala.gov.in ലെ “കീം 2025” ഓൺലൈൻ ആപ്പിക്കേഷൻ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ 0471 2332120, 2338487, 2525300. ReplyForwardAdd reactionRead More

News

ശ്രീകല ഇന്ത്യയെ നയിക്കും

കൊച്ചി:         ദക്ഷിണേഷ്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ വനിതാ ടീമിനെ കെഎസ്ഇബിയിലെ ആർ ശ്രീകല നയിക്കും. അനീഷാ ക്ലീറ്റസ്, സൂസൻ ഫളോറന്റീന എന്നിവരാണ് മറ്റ് മലയാളികൾ.ഖത്തറിൽ നടക്കുന്ന ഫിബ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ പുരുഷ ടീമിൽ തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന ഏക മലയാളി താരം പ്രണവ് പ്രിൻസുണ്ട്.Read More

News

കെട്ടിടങ്ങൾക്ക് ദൂരപരിധിയിൽ ഇളവ്

തിരുവനന്തപുരം:            കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവുമായി തദ്ദേശ വകുപ്.തദ്ദേശ അദാലത്തിൽ പ്രഖ്യാപിച്ച ചട്ടഭേദഗതികളാണ് നിയമ വിധേയമാകുന്നത്. ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകൾക്ക് സമീപം നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് തെരുവുമായി ഒരു മീറ്റർ അകലം മതിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 1076 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീടുകൾക്ക് വഴിയിൽ നിന്ന് ഒരു മീറ്റർ ദൂരം പാലിച്ചാൽ മതി. കെട്ടിടം സംബന്ധിച്ച നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ […]Read More

News

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വ്യാഴാഴ്ച സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അവർ സുഖമായിരിക്കുന്നുവെന്നും വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. 2024 ഡിസംബറിൽ ഗാന്ധിക്ക് 78 വയസ്സ് തികഞ്ഞിരുന്നു. വാർദ്ധക്യ സഹജമായ അസ്വസ്ഥതകളാകാമെന്നാണ് റിപ്പോർട്ട്. പ്രവേശന സമയം കൃത്യമായി അറിയില്ലെങ്കിലും, വ്യാഴാഴ്ച രാവിലെയാണ് അവരെ പ്രവേശിപ്പിച്ചതെന്ന് ഒരു വൃത്തങ്ങൾ പറഞ്ഞു. അവർ ഡോക്ടർമാരുടെ ഒരു സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.Read More

News

ശുഭ്മാൻ ഗിൽ നമ്പർ 1

ദുബായ്:        രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യയുടെ ശുഭ്മാൻ ഗിൽ.പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്നാണ് ഇന്ത്യൻ ഓപ്പണർ ഒന്നാമനായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു വലംകൈയൻ ബാറ്ററുടേത്. ഇത് രണ്ടാം തവണയാണ് ഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ബൗളർമാരിൽ അഫ്ഗാനിസ്ഥാന്റെ റഷീദ്ഖാനെ പിന്തള്ളി ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ ഒന്നാമതായി.Read More

News

 ടാസ്മാനിയൻ തീരത്ത് കുടുങ്ങിയ 90 തിമിംഗലങ്ങൾക്ക് ദയാവധം

ടാസ്മാനിയ:          ഓസ്ട്രേലിയയിലെ ടാസ്മാനിയൻ കടൽ തീരത്ത് കൂട്ടത്തോടെ കുടുങ്ങിയ 90 തിമിംഗലങ്ങളെ ദയാവധത്തിന് വിധേയമാക്കി. തിമിംഗലങ്ങളെ രക്ഷപെടുത്താൻ കഴിയാത്തതിലാണ് തീരുമാനം. ടാസ്മാനിയൻ ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആർതർ നദിക്ക് സമീപമുള്ള കടൽതീരത്ത് 90 തിമിംഗലം കുടുങ്ങിയത്. ടാസ്മാനിയൻ മേഖലയിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ എത്തുന്നത് സാധാരണമാണ്.Read More

News

ആശാ വർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം

തിരുവനന്തപുരം:           സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്.ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു )ഭാരവാഹികളുമായി ഫെബ്രുവരി ആറിന് നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമായിരുന്നു ഉപാധികൾ ഒഴിവാക്കൽ.ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ ആരോഗ്യ മന്ത്രി കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. അതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ജീവിത ശൈലി രോഗനിർണയ സർവേ ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിർത്തലാക്കാൻ നിർദ്ദേശം നൽകി. ആശമാർക്ക് മൂന്നു മാസത്തെ ഓണറേറിയവും അനുവദിച്ചു. […]Read More

News

ആർടിഒ യും ഏജന്റുമാരും പിടിയിൽ

കൊച്ചി:         ബസിന്റെ റൂട്ട് പെർമിറ്റിന് പണവും മദ്യവും കൈക്കൂലി വാങ്ങിയ റീജണൽ ട്രാൻസ്പോർട്ട് ഓഫീസറും രണ്ട് ഏജന്റുമാരും വിജിലൻസ് പിടിയിൽ.എറണാകുളം ആർടിഒ ടി എം ജെർസൻ,ഏജന്റുമാരായ സജി, രാമു പടിയാർ എന്നിവരെയാണ് എറണാകുളം വിജിലൻസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് – കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താൽക്കാലിക പെർമിറ്റ് പുതുക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.കൈക്കൂലിയായി 5000 രൂപയും മദ്യക്കുപ്പിയും നൽകാനെത്തിയ സജിയെയും രാമു പടിയാറിനെയും ബുധനാഴ്ച […]Read More

News ആലപ്പുഴ

ഉദ്ഘാടനദിവസത്തെ പ്രാർത്ഥനയിൽ പൊലീസ് കേസ്

ആലപ്പുഴയിലെ നഗര ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുമ്പ് കൗൺസിലറുടെ നേതൃത്വത്തിൽ മതപരമായ ചടങ്ങുകളും പ്രാർത്ഥനയും നടത്തിയ സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. കായംകുളം നഗരസഭയിലാണ് സംഭവം. വാർഡ് കൗൺസിലർ നവാസ് മുണ്ടകം ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കലാപ ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിയമ നടപടി. കായംകുളം നഗരസഭ ഐക്യജംഗ്‌ഷൻ അയ്യങ്കോയിക്കൽ നഗറിൽ പുതുതായി ആരംഭിച്ച നഗര ജനകീയാരോഗ്യത്തിന്റെ ഉത്‌ഘാടനത്തിന് തൊട്ടുമുൻപ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നടത്തിയ മതപാരമായചടങ്ങുകളും പ്രാർത്ഥയുമാണ് വിവാദത്തിൽ ആയത്. ഞായറാഴ്ച്ച വൈകിട്ട് നാലിന് […]Read More

News

ഡൽഹിയിയുടെ മുഖ്യമന്ത്രി രേഖ ഗുപ്ത , സത്യപ്രതിജ്ഞ നാളെ

ഡൽഹിയിയുടെ അടുത്ത മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ  തിരഞ്ഞെടുത്തു. ഷാലിമാർ ബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ ആർ‌എസ്‌എസ് നേതാവും ബിജെപിയിലെ മറ്റൊരു പ്രമുഖ ബനിയ നേതാവുമാണ് രേഖ ഗുപ്ത. ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യന്ത്രി കൂടിയാൻ് രേഖ. വ്യാഴാഴ്ച ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തി രേഖ ഗുപ്ത വിജയിച്ചു. 29.595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ സീറ്റ് നേടിയത്.Read More

Travancore Noble News