News

പുട്ടിനും ട്രംപും ഭായി ഭായി , സൗദിയില്‍ റഷ്യൻ-അമേരിക്കൻ ഉദ്യോഗസ്ഥരുടെ ചര്‍ച്ച, ഉക്രൈനെ

റിയാദ്: ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി റഷ്യയുടെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച സൗദി അറേബ്യയിൽ യോഗം ചേർന്നു. റഷ്യയെ ഒറ്റപ്പെടുത്തുകയെന്ന യുഎസ് നയം തിരുത്തി കുറിച്ചാണ് ട്രംപ് ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ റിയാദിലെ ദിരിയ കൊട്ടാരത്തിൽ കൂടിക്കാഴ്‌ച നടന്നത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് വഴിയൊരുക്കുകയെന്നതാണ് റിയാദിലെ യോഗത്തിന്‍റെ ലക്ഷ്യം. റഷ്യ-ഉക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നല്‍കുമെന്ന് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതുമായി […]Read More

News തിരുവനന്തപുരം

ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ യുവ ഡോക്ടർ മരിച്ചു

പാറശാല: ബസ് യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിയ യുവ ഡോക്ടർ മരിച്ചു. തേങ്ങാപട്ടണം സ്വദേശി ഡോക്ടർ അജേഷ് തങ്കരാജ് (27) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് ഉള്ള ബസിൽ യാത്ര ചെയ്യവെ അമരവിള എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശേഷം, അമരവിള ആനക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അജേഷിന് അല്പ സമയത്തിനുള്ളിൽ മരണം സംഭവിച്ചു. മഹാരാഷ്ട്രയിലെ മെഡിക്കൽ കോളജിൽ പി ജി ഡോക്ടറായ അജേഷ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹം […]Read More

News തിരുവനന്തപുരം

സിദ്ധാർത്ഥിൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

കൊല്ലപ്പെട്ട വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സിദ്ധാർത്ഥൻ്റെ മാതാപിതാക്കളോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ ഗുണ്ടകൾക്ക് സർവ്വ സ്വതന്ത്രരായി നടക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് സർക്കാർ. സർക്കാർ ഇരയ്ക്കൊപ്പമല്ലെന്നും കത്തിൽ പറയുന്നു. ജാമ്യാപേക്ഷയിൽ പോലും പ്രതികളെ രക്ഷിക്കാനുള്ള നാണംകെട്ട ശ്രമം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നടത്തി. ഇരക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പം ആണ് സർക്കാർ. അല്പമെങ്കിലും മനുഷ്യത്വം […]Read More

News

13 കാരന്റെ വെടിയേറ്റ് കുഞ്ഞ് മരിച്ചു

ബംഗളുരു:കർണാടകയിലെ മാണ്ഡ്യയിൽ പതിമൂന്നു കാരന്റെ വെടിയേറ്റ് ബന്ധുവായ മൂന്നു വയസുകാരൻ മരിച്ചു. പ്രാദേശിക കോൺഗ്രസ്സ് നേതാവ് നരസിംഹ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലെ തൊഴിലാളികളായ ബംഗാൾ സ്വദേശിയുടെ മകനാണ് മരിച്ചതു്. ഇവരുടെ ബന്ധുവായ ബാലനാണ് അബദ്ധത്തിൽ വെടിയുതിർത്തതു്. തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കൊപ്പം നരസിംഹ മൂർത്തിയുടെ ഫാമിലെത്തിയതായിരുന്നു ബാലൻ. നരസിംഹ മൂർത്തിയുടെ തോക്കായിരുന്നു. നിറതോക്ക് ഫാമിൽ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.Read More

News

ഡൽഹിയിലും ബീഹാറിലും ഭൂചലനം

ന്യൂഡൽഹി:ഡൽഹിയിലും സമീപപ്രദേശങ്ങളിലും തിങ്കളാഴ്ച പുലർച്ചെ ഉഗ്രശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 5.36 നാണ് റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ മുഴക്കത്തിനൊപ്പം കെട്ടിടങ്ങൾ കുലുങ്ങിയതോടെയാണ് ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ,ഗുരു ഗ്രാം നിവാസികൾ പരിഭ്രാന്തരായി പുറത്തേക്കോടി. 8.02ന് ബീഹാറിലും തീവ്രത നാല് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.രണ്ടിടത്തും ജീവഹാനിയോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.Read More

News

ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി:കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന സെലക്ഷൻ കമ്മിറ്റി ഗ്യാനേഷ് കുമാറിന്റെ പേരിന് അംഗീകാരം നൽകി. ഹരിയാന കേഡർ വിവേക് ജോഷിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായും നിയമിച്ചു.ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റംഗങ്ങൾ. അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഗ്യാനേഷ് കുമാർ നിലവിൽ കമ്മീഷനിലെ സീനിയർ അംഗമാണ്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് […]Read More

News

സിഖ് ആതിഥേയത്വത്തിൻ്റെ ഗുരുദ്വാര തിരുവനന്തപുരത്ത് ഉയരും; തറക്കല്ലിട്ട് ശശി തരൂർ എംപി

തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാരയ്ക്ക് തറക്കല്ലിട്ട് ശശി തരൂർ എംപി. തിരുവനന്തപുരം കരമന ശാസ്ത്രി നഗറിലെ 25 സെൻ്റ് ഭൂമിയിലാണ് പുതിയ ഗുരുദ്വാരയുടെ പണി ആരംഭിക്കുക. പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ഗുരുദ്വാരയുണ്ടെങ്കിലും ദൈനംദിന പ്രാർഥനകൾക്കും മറ്റും പല തടസങ്ങളുണ്ടെന്ന് ഗുരുദ്വാര ഗുരു നാനാക്ക് ദർബാറിൻ്റെ സ്ഥാപക അംഗമായ അമർജിത്ത് സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു. സിഖ് കുടുംബത്തിൽ ഒരു മരണമുണ്ടായാൽ മരണാനന്തര ചടങ്ങുകൾക്കും വിവാഹം നടത്താനും പാങ്ങോട് ഗുരുദ്വാരയിൽ കഴിയില്ല. പലപ്പോഴും ചടങ്ങുകൾക്കായി അപേക്ഷ നൽകി അനുമതിക്കായി […]Read More

News

തൃത്താല ദേശോത്സവത്തിൽ ആനപ്പുറത്ത് ഹമാസ് നേതാക്കളുടെ ചിത്രം ഉയർത്തി

പാലക്കാട് തൃത്താലയിൽ പള്ളി ഉറൂസിൻ്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയിൽ ഹമാസ് നേതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഹമാസിൻ്റെ നേതാക്കളായ യഹ്‌യ സിൻവാറിന്റെയും ഇസ്മായിൽ ഹനിയെയുടെയും ചിത്രങ്ങൾ ‘തറവാടികൾ, തെക്കേഭാഗം’ എന്ന തലക്കെട്ടോട് കൂടിയാണ് ബാനറുകളിൽ കാണപ്പെട്ടത്. ഒരു കൂട്ടം യുവാക്കൾ ആനപ്പുറത്ത് ഇരുന്ന് ബാനറുകൾ ഉയർത്തുകയായിരുന്നു. തൃത്താല പള്ളി വാർഷിക “ഉറൂസ്” ൻ്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയിൽ 3,000-ത്തിലധികം പേർ പങ്കെടുത്തിരുന്നു. എന്നിരുന്നാലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാര്യമായ ചർച്ചയ്ക്ക് തിരികൊളുത്തിയത് ഈ വിവാദ ബാനറുകളുടെ പ്രദർശനമാണ്. […]Read More

Uncategorized

ദ്വിദിന സന്ദർശനത്തിനായി ഖത്തർ അമീർ ഇന്ത്യയിലെത്തി

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകിട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം ആലിംഗനം ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സന്നിഹിതനായിരുന്നു. ഇന്ത്യ സന്ദർശിക്കുന്ന ഹമദ് അൽതാനി ചൊവ്വാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കാണുകയും പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തുകയും ചെയ്യും. പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹത്തിന്റെ രണ്ട് ദിവസത്തെ സന്ദർശനം. ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യാ […]Read More

Travancore Noble News