ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു. ” ആഫ്രിക്കന്‍ യൂണിയന് ജി-20ല്‍ സ്ഥിരാംഗത്വം നല്‍കാനുള്ള നിര്‍ദ്ദേശം ഇന്ത്യ മുന്നോട്ട് വെച്ചു. ഇക്കാര്യത്തില്‍ എല്ലാവരുടെയും സമ്മതമുണ്ടെന്ന് വിശ്വസിക്കുന്നു,” എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ സംഘടനയിലെ 21-ാമത് അംഗരാജ്യമായി ആഫ്രിക്കന്‍ യൂണിയന്‍ മാറും.Read More
ചന്ദ്രബാബു നായിഡു അറസ്റ്റിൽ Read More
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഉയര്‍ത്തിയ പന്തല്‍ അഴിക്കുമ്പോള്‍ ആയിരുന്നു ദാരുണാപകടം സംഭവിച്ചത്Read More
പുതുപ്പള്ളിക്കാരുടെ മനസ്സിലായിരുന്നു ഉമ്മൻ ചാണ്ടിക്കുള്ള സ്ഥാനമെന്ന് ചാണ്ടി ഉമ്മാന്റെ മഹാഭൂരിപക്ഷത്തോടെയുള്ള വിജയത്തിലൂടെ തെളിയിച്ചു, ജയ്‌ക്കിന്റെ തുടർച്ചയായുള്ള മൂന്നാം തോൽവി ഇടതു മുന്നണിക്ക് കിട്ടിയ പ്രഹരം തന്നെയാണ് .ബി ജെ പി കേരളത്തിൽ ഒന്നും നേടാനാകില്ല എന്നത് ഒരിക്കൽ കൂടി തെളിയിച്ചു . കെ എം മാണിയുടെ മരണശേഷം പല പിടിച്ചെടുത്തതുപോലെ പുതുപ്പള്ളിയും നേടാമെന്ന് സി പി എം കണക്ക് കൂട്ടി.പിണറായി വിജയനും കുടുമ്പത്തിനും എതിരെ ഉയന്നു വന്നിട്ടുള്ള ആരോരോപണങ്ങൾക്കു ജയ്‌ക്കിന്റെ വിജയത്തിലൂടെ മറുപടി പറയാമെന്നുമുള്ള ആത്മ വിശ്വാസത്തിലായിരുന്നു […]Read More
: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി പിവി അന്‍വര്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് ഓതറൈസിഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന് എതിരെയാണ് റിപ്പോര്‍ട്ട്. ഈ പങ്കാളിത്ത സ്ഥാപനം പാര്‍ട്ണര്‍ഷിപ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയത് ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും […]Read More
വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങൾ കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുക. തിരുവനന്തപുരം:രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണൽ നടക്കുക. ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകൾ, 20 മേശകളിലായാണ് എണ്ണുക. അതിൽ 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും […]Read More
തിരുവനന്തപുരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് പുതിയ ഫലങ്ങൾ വന്നിരിക്കുന്നത് ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് സർവേ ഫലം വന്നിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിന് 39 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടുകളും മറ്റുള്ളവർക്ക് മൂന്ന് ശതമാനം […]Read More
‘ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്‌സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കണമെന്ന് മുന്‍
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പുതിയ പ്രമേയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് സൂചനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗും രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ജേഴ്‌സിയില്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ ബാറ്ററുമായ വീരേന്ദര്‍ സെവാഗ്. ഇതുമായി ബന്ധപ്പെട്ട് താരം ബിസിസിഐ, സെക്രട്ടറി ജയ് ഷാ എന്നിവരോട് അഭ്യര്‍ഥിച്ചു.ഭാരത് എന്ന നമ്മുടെ യഥാര്‍ത്ഥ പേര് […]Read More
മൂന്നാം തവണയും താന്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024-ലെ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ശരിയായി തന്നെ വിധിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയൊന്നുമില്ലെന്ന് മണികണ്‍ട്രോൾ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു ”2014-മോദിയെ അധികം ആര്‍ക്കും അറിയില്ലായിരുന്നു, എന്നിട്ടും വലിയ ഭൂരപക്ഷത്തോടെ അവര്‍ എനിക്ക് വോട്ട് ചെയ്തു. ഇപ്പോള്‍ ഏകദേശം പത്തു വര്‍ഷത്തോളമായിരിക്കുന്നു. അവര്‍ മോദിയെ എല്ലായിടത്തും കണ്ടിട്ടുണ്ട്- ചന്ദ്രയാന്‍ ദൗത്യത്തിലൂടെയും സമീപകാല യുഎസ് സന്ദര്‍ശനത്തിലൂടെയുമെല്ലാം. ജനങ്ങള്‍ക്കിപ്പോള്‍ എന്നെ നന്നായി അറിയാം. അടുത്തതവണയും അവര്‍ […]Read More
തിരുവനന്തപുരം:മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും. ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ശോഭായാത്രകളിലായി രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ, പൊതുകാര്യദർശി കെ എൻ സജികുമാർ എന്നിവർ അറിയിച്ചു. ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും” എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവ ശോഭായാത്രയ്‌ക്ക് […]Read More