News തൊഴിൽ വാർത്ത

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ

വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിസന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ ജനുവരി 10 ന് 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.Read More

News

ഒരു രക്ഷിതാക്കളും ഇവന് പെണ്ണ് കൊടുക്കരുത് :ഗണേഷ് കുമാർ

തിരുവനന്തപുരം : ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദിയായ റുവൈസ്സിന് നാണമുണ്ടോയെന്നും അവന് ഒരു രക്ഷിതാക്കളും പെണ്ണ് കൊടുക്കരുതെന്നും കെ. ബി ഗണേഷ്‌കുമാർ.നമ്മുടെയെല്ലാം ചിലവിൽ സർക്കാർ മെഡിക്കൽ കോളേജിൽ പഠിച്ചവനാണ് റുവൈസ്.അവനാണ് സ്നേഹിച്ച പെൺകുട്ടിയോട് സ്ത്രീധനം ചോദിച്ചത്.ഇനി അവൻ പുറത്തിറങ്ങിയാലും രക്ഷിതാക്കളാരും അവന് പെണ്ണ് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീധനം ചോദിക്കുന്നവരോട് നീ പോടാ എന്ന് പറയാൻ രക്ഷിതാക്കൾ പെൺ കുട്ടികളെ പഠിപ്പിക്കണമെന്നും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന കല്യാണങ്ങളിൽ പങ്കെടുക്കില്ല എന്നാണ് തന്റെയും സമുദായത്തിന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.എതിർക്കുന്നവന്റെ […]Read More

News

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊന്നു.

തിരുവനന്തപുരം : ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ ഭിന്നശേഷിക്കാരിയായ മകൾ അനുഷ്കയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതിന് ശേഷം അമ്മ മിനി (48)ചിറയിൻകീഴ് പോലീസിൽ കീഴടങ്ങി.ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടുവെന്നാണ് മിനി പോലീസിനോട് പറഞ്ഞത്.ഇവർ ഇത് ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.ചൊവ്വാഴ്ച മുതൽ അമ്മയെയും മകളെയും കാണാനില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.കുടുംബക്കാർ ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതിയും നൽകിയിരുന്നു.ഇതിനിടയിലാണ് മിനി ഇന്ന് രാവിലെ പോലീസിൽ കീഴടങ്ങിയത്.Read More

News വിദേശം

ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി

വാഷിങ്ടൺ:അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി. കഴിഞ്ഞ തെരത്തെടുപ്പിൽ ട്രംപ് പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ ക്യാപ്പിറ്റോൾ സെന്റർ ആക്രമിച്ചിരുന്നു. ഈ കലാപത്തിന് ആസൂത്രണം ചെയ്തെന്ന കേസിലാണ് കൊളറാഡോ സുപ്രീം കോടതി ട്രംപിനെ അയോഗ്യനാക്കിയത്.എന്നാൽ കൊളാറഡോയിൽ മത്സരിക്കുന്നതിൽ നിന്ന് മാത്രമാണ് ട്രംപിനെ വിലക്കിയിട്ടുള്ളതു്. 2020ലെ തെരഞ്ഞെടുപ്പിൽ ട്രംപ് കൊളറോഡോയിൽ പരാജയപ്പെട്ടിരുന്നു. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം കലാപത്തിന് ആസൂത്രണംനടത്തിയാൽ അമേരിക്കൻ ഭരണഘടനയുടെ പതിനാലാം ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരം അയോഗ്യരാകും. ട്രംപിനെ […]Read More

News Sports

കായികരംഗത്തെ പരമോന്നത പുരസ്കാരം ബാഡ്‌മിന്റൺ താരങ്ങൾക്ക്

ന്യൂഡൽഹി:കായിക രംഗത്തെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ഇന്ത്യയുടെ ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയ്ക്കും, ചിരാഗ് ഷെട്ടിക്കും നൽകി.ഏഷ്യൻ ഗെയിംസ് സ്വർണമടക്കം അഭിമാനകരമായ നേട്ടങ്ങൾക്കാണ് ഇത്തവണത്തെ പുരസ്കാരം. കോമൺവെൽത്ത് ഗയിംസിലും ഇവർ സ്വർണ്ണ ജേതാക്കളായിരുന്നു. 26 പേർക്ക് അർജുന അവാർഡ് നൽകി. പരിശീലകർക്കുള്ള ദ്രോണാചാര്യ ആറു പേർക്ക് നൽകി. ജനുവരി ഒൺപതിന് രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡുകൾ വിതരണം ചെയ്യും.Read More

News Sports

അർജുനയിൽ തിളങ്ങി കേരളവും

പാലക്കാട്:കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും വെള്ളി മെഡൽ നേടിയ അത് ലറ്റിക് താരം ശ്രീശങ്കറിനെ തേടി അർജുന പുരസ്കാരം കേരളത്തിലെത്തി. യാക്കര എകെജി നഗർ ശ്രീപാർവതിയിലേക്ക് അർജുന പുരസ്കാരമെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ലോങ്ജംപിൽ കുട്ടിക്കാലം മുതലുള്ള കഠിന പ്രയത്നത്തിന്റെ ഫലമാണ് ശ്രീശങ്കറിന് ലഭിച്ച പുരസ്കാരം. ശ്രീശങ്കറിന്റെ പരിശീലകൻ അച്ഛൻ എസ് മുരളിയാണ്. അർജുനപുരസ്കാരം ഇനിയുള്ള മീറ്റുകളിൽ ആവേശം പകരുമെന്ന് കുടംബം പ്രത്യാശിക്കുന്നു.കബഡി ജീവിതമാക്കിയ ഭാസ്കരനെ തേടി ദ്രോണാചാര്യ പുരസ്കാരമെത്തി.ഭാസ്കരന്റെ ബഹുമതിയിൽ സന്തോഷിക്കുന്നത് കാസർകോട്ടെ കൊടക്കാടും, കണ്ണൂരിലെ കരിവള്ളൂരുമാണ്. […]Read More

News

നവകേരള സദസ്സിൽ അബിഗേലും ജോനാഥനും

കൊല്ലം:നവകേരള സദസ്സിൽ വിഐപികളായി അബിഗേൽ സാറയും ജൊനാഥനും എത്തി. കടയ്ക്കലിൽ ചേർന്ന നവകേരള സദസ്സിലാണ് അച്ഛനമ്മമാരോടൊപ്പം കുട്ടികളും പങ്കെടുത്തത്. വേദിയിലെത്തിയ കുട്ടികൾക്ക് നവകേരള സദസ്സിന്റെ മൊമെന്റോ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. നവംബർ 27-ാം തീയതിയാണ് അബിഗേൽ സാറയെ ട്യൂഷൻ ക്ലാസിലേക്ക് പോകവെ വീടിനടുത്തു വച്ച് തട്ടിക്കൊണ്ടുപോയതു്. 20 മണിക്കൂറിനു ശേഷം കുട്ടിയെ രക്ഷിച്ചു. സർക്കാരിന്റെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് മാതാപിതാക്കളോടൊപ്പം കുട്ടികളും എത്തിയതു്.Read More

News

ക്രിസ്മസ് ചന്ത ഇന്നു മുതൽ

തിരുവനന്തപുരം:ക്രിസ്മസ് – പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സപ്ളൈകോ ഫെയർ വ്യാഴാഴ്ച 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ശിവൻകുട്ടി ആദ്യവിൽപ്പന നടത്തും. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഫെയറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കുന്ന ചന്ത ഡിസംബർ 30 ന് സമാപിക്കും.സബ്സിഡി – നോൺ സബ്സിഡി അവശ്യ സാധനങ്ങൾ 30% വരെ വിലക്കുറവിൽ ഫെയറിൽ നിന്ന് […]Read More

News

മെഡിക്കൽ കോളേജുകളിൽ 270 പുതിയ തസ്തിക

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. ഇതു് ആദ്യമായാണ് ഇത്രയും അധ്യാപക തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിക്കുന്നത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1 […]Read More

News

ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്രം പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി സാക്ഷി മാലിക് ഗുസ്തി

ന്യൂഡൽഹി: ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ ബിജെപി നേതാവ് ബ്രിജ് ഭൂഷന്‍ ചരണ്‍ സിംഗിന് പകരക്കാരനായി ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിംഗ്. ഇതിന് പിന്നാലെ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഏറെ വൈകാരികമായായിരുന്നു സാക്ഷിയുടെ പടിയിറങ്ങല്‍. തീര്‍ത്തും അപ്രതീക്ഷിതമായി തന്റെ ബൂട്ട്‌സുകള്‍ പ്രസ് ക്ലബ്ബില്‍ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് സാക്ഷി വിരമിക്കുകയായിരുന്നു. ഗുസ്തി താരങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ […]Read More

Travancore Noble News