Sports

‘മിന്നു മണി നമ്മുടെ അഭിമാനം’

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്‍റി 20യിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. അരങ്ങേറ്റത്തിൽ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി വിട്ടുകൊടുത്ത ശേഷം ബംഗ്ലാ ഓപ്പണര്‍ ഷമിമ സുൽത്താനയുടെ വിക്കറ്റ് പേരിലാക്കുകയായിരുന്നു. തന്‍റെ മൂന്ന് ഓവറില്‍ 21 റണ്‍സേ മിന്നു മണി വിട്ടുകൊടുത്തുള്ളൂ. അരങ്ങേറ്റ ഓവറിൽ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു. 2001ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ മലയാളി താരം ടിനു […]Read More

News

ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍; മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് കേസ്,

തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ എഫ്ഐആര്‍. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞതാണ് കേസിനാധാരം. ഫാ. യൂജിൻ പെരേര മാത്രമാണ് കേസിലെ പ്രതി. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെയാണ് റോഡ് ഉപരോധിച്ചതിനിന് കേസെടുത്തത്. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് നടത്തിയ സന്ദർശത്തിനിടെ മത്സ്യത്തൊഴിലാളികൾ തടഞ്ഞ സംഭവത്തിൽ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കും ബിഷപ്പ് തോമസ് […]Read More

News

ഷാജൻ സ്കറിയയുടെ അറസ്ററ് സുപ്രീം കോടതി തടഞ്ഞു . എസ്‌സി-എസ്‌ടി നിയമത്തിന്റെ പരിധിയിൽ

ദില്ലി: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ സുപ്രീം കോടതി കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മുതിർന്ന മാധ്യമ പ്രവർത്തകൻ്റെ […]Read More

News

സിനമയെ വെല്ലുന്ന ക്ലൈമാക്സ്.പാകിസ്ഥാൻ യുവതി നേപ്പാൾ വഴി ഇന്ത്യൻ കാമുകനെ തേടിയെത്തി.വിവാഹം നടത്തികൊടുക്കാനെത്തിയ

ലഖ്നൗ: മതിയായ രേഖകൾ ഇല്ലാതെ കാമുകനുമായി ഇന്ത്യയിലേക്ക് എത്തിയതിന് അറസ്റ്റിലായ യുവതി തന്നെ മടക്കി അയക്കരുതെന്ന് അപേക്ഷിച്ച് രംഗത്ത്. ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനോടൊപ്പം അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ പാകിസ്ഥാൻ യുവതി സീമ ഹൈദർ ഇന്നലെ രാവിലെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. തന്നെ സച്ചിനൊപ്പം ഇന്ത്യയിൽ തന്നെ തുടരാൻ ദയവായി അനുവദിക്കണം. നിങ്ങൾ ഒരുപക്ഷെ തന്നെ പാകിസ്ഥാനിലേക്ക് മടക്കി അയച്ചാൽ അവർ തന്നെ കല്ലെറിഞ്ഞ് കൊല്ലും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകുന്നതിലും ഭേദം ഇവിടെ തന്നെ കിടന്നുമരിക്കുകയാണെന്നും’ സീമ […]Read More

News

മഴ, വിവിധ ജില്ലകളിലെ 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

മഴ കുറഞ്ഞിട്ടും വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും അവസാനിച്ചിട്ടില്ല. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. Read More

News

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം;  കണ്ടക്ടര്‍ അറസ്റ്റില്‍

കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം. പറവൂരിൽ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ തന്റെ സീറ്റിലേക്ക് വിളിച്ചിരുക്കിയത്. […]Read More

Cinema News

മലയാള സിനിമയ്ക്ക് മേൽവിലാസമുണ്ടാക്കിയ നിർമ്മാതാവ് അച്ചാണി രവി ഓർമ്മയായി

കൊല്ലം: മലയാളത്തിലെ ക്ളാസിക്ക് സിനിമകളുടെ നിർമ്മാതാവും വ്യവസായിക പ്രമുഖനും മാപ്പയാളികളുടെ പ്രിയങ്കരനുമായിരുന്ന അച്ചാണി രവി (90) അന്തരിച്ചു.കെ.രവീന്ദ്രനാഥൻ നായർഎന്നായിരുന്നു മുഴുവൻ പേര്.1967ൽ ജനറൽ പിക്ചേഴ്സ് ആരംഭിച്ചു കൊണ്ടാണ് സിനിമാ നിർമ്മാണത്തിലേക്ക് വന്നത് .ജി അരവിന്ദന്റെ സംവിധാനത്തിൽ തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, എം ടി വാസുദേവൻനായരുടെ മഞ്ഞ്, അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയ സിനിമകൾ അച്ചാണി രവിയുടെ ജനറൽ പിക്‌ചേഴ്‌സ് നിർമിച്ചവയാണ്. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന […]Read More

News

ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു.

293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകരമാ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി സെക്ഷൻ 304, 201 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ അപകടത്തിലെ ആദ്യത്തെ അറസ്റ്റാണിത്. ട്രാക്ക് സിഗ്നൽ നിലനിർത്തുന്ന രീതിയിലുള്ള ഇവരുടെ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് […]Read More

News

‘വരയുടെ പരമശിവൻ’ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

ലളിതമായ രേഖാചിത്രങ്ങള്‍ കൊണ്ട് മലയാളിയുടെ സാഹിത്യലോകത്തെ ആസ്വാദനത്തിന്റെ മാസ്മരിക തലത്തിലേക്കുയര്‍ത്തിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി (97 )അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ രാത്രി 12.21 നാണ് മരണം.കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമാണ്. തകഴി,എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം […]Read More

Travancore Noble News