Education News

എസ്എസ്എൽസി / ടിഎച്ച്എസ്എൽസി: ഡിസംബർ 22 വരെ ഫീസടയ്ക്കാം

2024 മാർച്ചിലെ എസ് എസ്എസ്എൽസി/ ടിഎച്ച് എൽസി എന്നീ പരീക്ഷക്ക് ഫീസടയ്ക്കാനുള്ള തീയതി നീട്ടി. ഡിസംബർ 22 വരെ 350 രൂപ സൂപ്പർ ഫൈനോടെ ഫീസട യ്ക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.Read More

News

കമ്പനി സെക്രട്ടറി എൻട്രൻസ് പരീക്ഷ

കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് ടെസ്റ്റ് (CSEET) മെയ് 2024 ലെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അറിയിച്ചു.ഏപ്രിൽ 15 നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ മേയ് 4 ന്. വിശദ വിവരങ്ങൾക്ക് : icsi.edu എന്ന വെബ്സൈറ്റ് കാണുക.Read More

News

അയ്യപ്പനാശാരി കൊലക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം:ആറ്റുകാൽ, മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ (52) വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതി കമലേശ്വരം ബലവാൻ നഗറിൽ അനിൽ കുമാറിന് ജീവപര്യന്തം കഠിന തടവും 16, 22, 500 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷം അധിക തടവും അനുഭവിക്കണം. രണ്ടു മുതൽ ഒൺപതു വരെ പ്രതികൾക്ക് 30 വർഷം വീതം തടവും 1, 22, 500 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവുണ്ട്.19 പ്രതികളുണ്ടായിരുന്ന […]Read More

News

ദാവൂദ് ഇബ്രാഹിം മരണശയ്യയിൽ

കറാച്ചി:1993 -ലെ മുംബൈ സ്ഫോടത്തിന്റെ ആസൂത്രകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ്‌ ഇബ്രാഹിം പാകിസ്ഥാനിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട് . വിഷബാധയേറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി കറാച്ചിയിലെ ആശുപത്രിയിലാണെന്നാണ് വിവരം. ദാവൂദിനെ പ്രവേശിപ്പിച്ച ആശുപത്രി കനത്ത സുരക്ഷാ വലയത്തിലാണെന്നാണ് റിപ്പോർട്ട്.കോവിഡ് ബാധിച്ച് ഹൃദയ സ്തംഭനം മൂലം മരിച്ചതായും മുൻപ് വാർത്തകളുണ്ടായിരുന്നു.Read More

News

ജെ മിനി സ്കേറ്റിങ് ചാമ്പ്യൻ

കോവളം:ചണ്ഡിഗഢിൽ നടന്ന അഖിലേന്ത്യ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കോവളത്തെ ജെ മിനി സ്വർണമെഡൽ നേടി. കോവളത്തെ സെബാസ്റ്റ്യൻ ഇന്ത്യൻ സോഷ്യൽ പ്രോജക്ട് സന്നദ്ധ സംഘടനയുടെ കീഴിലുള്ള 11 കുട്ടികളാണ് നേട്ടം കൈവരിച്ചതു്. മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ 9 മെഡലുകളാണ് ഇവർ നേടിയതു്. വിനീതിന്റെ പരിശീലനത്തിൽ ജെ മിനി സ്വർണമെഡൽ നേടിയത് കേരളത്തിന് അഭിമാനമായി.Read More

News

സ്വവർഗ പങ്കാളികളെ വത്തിക്കാൻ അംഗീകരിച്ചു

റോം:സ്വവർഗ പങ്കാളികളെ ആശീർവദിക്കാനുള്ള ഉത്തരവിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു.സ്വവർഗ വിവാഹം നടത്തിക്കൊടുക്കാനാകില്ല;എങ്കിലും വിവാഹം അംഗീകരിക്കാൻ കത്തോലിക്കാ പുരോഹിതരെ അനുവദിച്ചു. ദൈവത്തിന്റെ കാരുണ്യവും സ്നേഹാനുകമ്പയും ആഗ്രഹിക്കുന്നവരെ സദാചാരവിധി കൽപ്പനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും മാർപാപ്പ വ്യക്തമാക്കി.Read More

News

എം പി മാർക്ക് കൂട്ട സസ്പെൻഷൻ

എം പി മാർക്ക് കൂട്ട സസ്പെൻഷൻ ന്യൂഡൽഹി:78 പ്രതിപക്ഷ പാർലമെന്റംഗങ്ങളെ കൂട്ടത്തോടെ സസ്പെന്റ് ചെയ്തു. ലോക്സഭയിൽ 33 പേരെയും രാജ്യസഭയിൽ 45 പേരെയും തിങ്കളാഴ്ച സസ്പെന്റ് ചെയ്ത് പ്രിവിലേജ് കമ്മിറ്റിയ്ക്കു വിട്ടു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് പ്രിവിലേജ് കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുള്ളതു്. പാർലമെന്റ് ചരിത്രത്തിൽ ഇത്രയധികം എം പി മാരെ സസ്പെന്റ് ചെയ്യുന്നത് ഇതാദ്യമാണ്.അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയും പാർലമെന്റിൽ എത്തിയില്ല. ക്രിമിനൽ നിയമ ഭേദഗതിയുൾപ്പെടെയുള്ള പ്രധാന ബില്ലുകൾ ഏകപക്ഷീയമായി പാസ്സാക്കാൻവേണ്ടിയാണ് ഇത്രയധികം അംഗങ്ങളെ […]Read More

News

ഏഴ് രൂപ വീതം മാറ്റി വച്ചാൽ പ്രതിമാസം 5000രൂപ പെൻഷൻ

ദിവസം ഏഴ് രൂപ വീതം മാറ്റിവച്ചാൽ പോലും പ്രതിമാസം 5000രൂപ പെൻഷൻ ലഭിക്കുന്ന അടൽ പെൻഷൻ യോജന പദ്ധതിയിൽ അംഗമാകാൻ ധാരാളം പേർ എത്തുന്നു.ആറു കോടി ആൾക്കാർ ഇതിനകം ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ 79 ലക്ഷത്തിലധികം പേർ ഈ പദ്ധതിയിൽ ചേർന്നുകഴിഞ്ഞു. ദരിദ്രർ, അധഃസ്ഥിതർ,അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക്‌ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണിത്.2015 മെയ്‌ ഒൻപതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ഇന്ത്യാ ഗവണ്മെന്റിന്റെ ഒരു സുപ്രധാന സാമൂഹ്യ […]Read More

Sports

ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു.

ജൊഹന്നാസ്ബർഗ്:.ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകർത്തു. തുടക്കക്കാരനായ അർധ സെഞ്ചുറി നേടിയ സായ് സുദർശന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തിന് കാരണം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്ക് ആദ്യ പന്തിൽത്തന്നെ ഇന്ത്യ വെല്ലുവിളിയായി. പതിനേഴാം ഓവറിൽ എട്ടാം വിക്കറ്റ് നഷ്ടമാകുമ്പോൾ ദക്ഷിണാഫ്രിക്ക പതറി. അർഷ്ദീപ് സിങ്ങും ആവേശ്ഖാനും ദക്ഷിണാഫ്രിക്കയെ സ്വന്തം നാട്ടിൽത്തന്നെ മുട്ടുകുത്തിച്ചു. സ്കോർ ദക്ഷിണാഫ്രിക്ക 116 (273), ഇന്ത്യ 117/2 (16.4). മൂന്ന് മത്സര പരമ്പരയിൽ രണ്ടാമത്തേത് ചൊവ്വാഴ്ച നടക്കും.Read More

Travancore Noble News