ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത്ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്‌നമാക്കാനുള്ള അജണ്ട;വിഡി സതീശൻ
കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് കോണ്‍ഗ്രസിന് ഒരു അവ്യക്തതയുമില്ല. കഴിഞ്ഞ മാസം 15ന് ഈ വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ ജയറാം രമേശ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2018-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടു വന്ന ലോ കമ്മീഷന്‍ ഏക സിവില്‍ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോണ്‍ഗ്രസിനുള്ളതെന്നാണ് ജയറാം രമേശ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.Read More
