ബാങ്ക് ഓഫ് മഹാരാഷ്ട്ര (ബിഒഎം) ഓഫീസർ ഒഴിവുകളിൽ നിയമനം നടത്തുന്നു.ആകെ ഒഴിവ് 172. യോഗ്യത: ബിരുദം/ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രായപരിധി: 22-55 വയസ്.നിയമാനുസൃത ഇളവ് ലഭിക്കും.അപേക്ഷാ ഫീസ്: 1180 രൂപ. ഫെബ്രുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്:www.bankofmaharashtra. ReplyForwardAdd reactionRead More
ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. ബുധനാഴ്ച വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും.ഡൽഹി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ എഎപിയും നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപിയും പ്രചാരണത്തിൽ സജീവമായി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒറ്റ സീറ്റു പോലും ജയിക്കാത്ത കോൺഗ്രസ്സും തീവ്രമായ പ്രചാരണം നടത്തി. കഴിഞ്ഞ രണ്ട് സർക്കാരുകൾ സൽഹി നിവാസികൾക്ക് നൽകിയ സൗജന്യങ്ങൾ എടുത്തു പറഞ്ഞായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ എഎപി പ്രചാരണം. പിടിച്ചു നിൽക്കാൻ ഒട്ടനവധി സൗജന്യങ്ങൾ […]Read More
തിരുവനന്തപുരം: ശബരിമലയിൽ വിഷു വിനോടനുബന്ധിച്ച് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. സംഗമത്തിൽ അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രത്യേക നിധി രൂപീകരിക്കും. സന്നദ്ധരായവരിൽ നിന്ന് സംഭാവന സ്വീകരിക്കും. വിഷുവിനോടനുബന്ധിച്ച് അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റ് പുറത്തിറക്കാനും തീരുമാനിച്ചു.രണ്ട്, നാല്,ആറ് ഗ്രാമും ഒരു പവനും തൂക്കമുള്ള ലോക്കറ്റ് നിർമ്മിക്കാനുള്ള ടെണ്ടർ നടപടി പൂർത്തിയായതായും […]Read More
ബജറ്റ് അവഗണനയിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തെ അവഗണിക്കുന്നതിൽ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാചിച്ച് നിൽക്കുകയല്ല സംസ്ഥാനമെന്നും എയിംസ് നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും കേരളത്തോട് ആകാമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര ബജറ്റിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതികരണം വിചിത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. […]Read More
രാമേശ്വരം: പാക് കടലിടുക്കിലെ ഇന്ത്യയുടെ എൻജീ നീയറിംഗ് വൈദഗ്ധ്യം ഓർമയിലേക്ക്. പാമ്പൻ പാലം പൊളിക്കാനുള്ള ഉത്തരവ് ദക്ഷിണ റെയിൽവേ ഉടൻ പുറത്തിറക്കും. കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും പോകുന്ന പാതയിൽ സംരക്ഷണം പ്രയാസമാണെന്നതാണ് കാരണം. കാലപ്പഴക്കത്താൽ ബലക്ഷയമുണ്ടായ പാലത്തിലൂടെയുള്ള ഗതാഗതം 2022 ൽ നിർത്തിയിരുന്നു. 1963 ഡിസംബർ 23 ന് രാത്രി ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന പാലം റെയിൽവേ ഡിവിഷണൽ എഞ്ചിനീയറായിരുന്ന ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനർനിർമ്മിച്ചത്. അന്നത്തെ ചുഴലിക്കാറ്റിൽ ധനുഷ്ക്കോടി പാസഞ്ചർ […]Read More
വെഞ്ഞാറമൂട്: 49-ാമത് ഓൾ ഇന്ത്യ സീനിയർ നാഷണൽ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് 13 മുതൽ 16 വരെ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്സിൽ നടക്കും. 13 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലാദ്യമായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എഴുന്നൂറോളം മത്സരാർഥികളും ഇരുനൂറോളം ഒഫീഷ്യൽസും പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും.Read More
കിൻഷാസ: അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള വിമതർ ഒരാഴ്ചയായി തുടരുന്ന ആക്രമണത്തിൽ കിഴക്കൻ കോംഗോയിലെ ഗോമയിൽ 773 പേർ കൊല്ലപ്പെട്ടു.ആക്രമണം ഗോമയുടെ പുറത്തേക്ക് വ്യാപിപ്പിച്ച എം 23 വിതരുടെ മുന്നേറ്റം ചെറുക്കാൻ കോംഗോ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്.അതേ സമയം,അടിസ്ഥാന സേവനങ്ങൾ ഉറപ്പാക്കാമെന്നും തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കാമെന്നും വിമതർ ഉറപ്പു നൽകിയതോടെ ഗോമ നിവാസികൾ തിരിച്ചെത്തി തുടങ്ങിയതായും റിപ്പോർട്ടുണ്ട്. വിമതർ ലക്ഷ്യം വയ്ക്കുന്ന ബുക്കാവുവിലുള്ള ഇന്ത്യൻ പൗരർ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് കിൻഷാസയിലെ ഇന്ത്യൻ […]Read More
മാരകമായ ഹെനിപാ വൈറസിന്റെ ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരീകരിച്ചെന്ന് ഗവേഷകര്‍. നോര്‍ത്ത് അമേരിക്കയിലെ ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിപാ വൈറസിന്റെ കുടുംബത്തില്‍ നിന്നുള്ള മാരകമായ വൈറസിനെ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അലബാമയിലെ എലികളിലാണ് ഹെനിപാ വൈറസ് കണ്ടെത്തിയത്. വൈറസ് മനുഷ്യരിലേക്ക് പകരാനും പൊട്ടിപ്പുറപ്പെടാനുമുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹെനിപാവൈറസിന് സമാനമായ നിപ വൈറസും ഹെഡ്രാ വൈറസും പല രാജ്യങ്ങളിലും വലിയ ആഘാതങ്ങളുണ്ടാക്കിയിട്ടുള്ള പശ്ചാത്തലത്തില്‍ ശക്തമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ക്വീന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരില്‍ ഒരാളായ ഡോ. റൈസ് […]Read More
ന്യൂഡൽഹി: പിന്നാക്ക വിഭാഗക്കാരുടെ മന്ത്രിയായി മുന്നാക്ക വിഭാഗത്തിൽനിന്നുള്ളയാൾ വരണമെന്ന തന്‍റെ പ്രസ്‌താവന പിൻവലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ന്യൂഡൽഹിയിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ സുരേഷ് ഗോപി നടത്തിയ പരാമർശം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പിന്നാലെയാണ് നല്ല ഉദ്ദേശ്യത്തോടെ നടത്തിയ പ്രസ്താവനയായിരുന്നു എന്ന വിശദീകരണത്തോടെ അദ്ദേഹം പിന്മാറിയത്. വിവേചനം അവസാനിപ്പിക്കുക എന്നതായിരുന്നു തന്‍റെ ഉദ്ദേശ്യം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ പരാമർശം വളച്ചൊടിച്ചു. ഹൃദയത്തിൽ നിന്നാണ് വാക്കുകൾ വന്നത്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർട്ടിയാണ് […]Read More
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എല്ലാവരും ബഹുമാനിക്കുന്നതും നായര്‍ സമുദായത്തിലെ വ്യക്തിയായതും കൊണ്ടാണ് ചെന്നിത്തലയെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു. രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് എടുത്ത രാഷ്ട്രീയ നിലപാട് വിഡ്ഢിത്തരമാണെന്ന് മനസിലായെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ രമേശ് ചെന്നിത്തല മാത്രമാണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന അഭിപ്രായമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. […]Read More