News

പ്ലാസ്റ്റിക് പ്രോത്സാഹിപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ:          പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ലോക വ്യാപകമായി ശ്രമങ്ങൾ നടക്കവെ പ്ലാസ്റ്റിക്കിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.പ്ലാസ്റ്റിക് സ്ട്രോ പോലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാൻ ബൈഡൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തീരുമാനം റദ്ദാക്കി അടുത്തയാഴ്ച പുതിയ എക്സിക്യൂട്ടീവ് ഉത്തരവിറക്കുമെന്ന് സമൂഹ മാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചു.ആഗോള താപനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറാൻ ട്രംപ് അധികാരമേറ്റയുടൻ തീരുമാനിച്ചിരുന്നു.Read More

National News

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു

മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡൽഹിയിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മറ്റു മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മണിപ്പൂരിൽ നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജി വെച്ചത്. ബിരേൻ സിങിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ […]Read More

News

പ്രഭിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു

മലപുറം:         പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് പ്രഭിനെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തു.മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ പ്രഭി നെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. ശനിയാഴ്ച ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുകയാണ് ഉത്തരവിറക്കിയതു്. കഴിഞ്ഞ മുപ്പതിനാണ് വിഷ്ണുജയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ ഭർതൃ വീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും തുടർന്നുള്ള വിഷമമാണ് ജീവനൊടുക്കാൻ […]Read More

News

കേരള മാരത്തൺ ഇന്ന്

കഴക്കൂട്ടം:ലഹരി രഹിത കേരളം എന്ന സന്ദേശമുയർത്തി ഞായാറാഴ്ച ടെക്‌നോപാർക്കിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ജിടെക് മാരത്തണിൽ 7500 ലധികംപേർ പങ്കെടുക്കും. സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിനെ പിന്തുണയ്ക്കുന്നതിനും ലഹരി വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വർധിപ്പിക്കുന്നതിനും വേണ്ടി ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്(ജീടെക്)|ആണ് പരിപാടി സംഘടിപ്പിക്കുന്നതു്. മാരത്തൺ പുലർച്ചെ 4.30 ന് കഴക്കൂട്ടം ടെക്നോപാർക്ക് ഫേസ് മൂന്നിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് രാവിലെ 9.30 ന് ടെക്നോപാർക്കിൽ അവസാനിക്കും. മന്ത്രി […]Read More

News

കേരള രാജ്യാന്തര ഊർജമേള സംഘടിപ്പിച്ചു

തിരുവനന്തപുരം:രണ്ടാമത് രാജ്യാന്തര ഊർജമേളയ്ക്ക് തുടക്കംകുറിച്ച് തിരുവനന്തപുരം തൈക്കാട് പൊലീസ് മൈതാനിയിൽ ഹരിത കർമസേന അംഗങ്ങൾക്കായി മെഗാ എൽഇഡി ബൾബ് റിപ്പയറിങ് പരിശീലനം സംഘടിപ്പിച്ചു . നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ.ടി എൻ സീമ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വരുമാന മാർഗ്ഗം കണ്ടെത്താൻ സാധിക്കുന്ന രീതിയിലാണ് പരിശീലനം സംഘടിപ്പിച്ചത്.എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ സാജിദ് നേതൃത്വം നൽകി. എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ അധ്യക്ഷനായി.Read More

News

കോംഗോയിൽ 150 വനിതാ തടവുകാരെ ചുട്ടു കൊന്നു

കിൻഷാസ:കിഴക്കൻ കോംഗോയിലെ ഗോമയിൽ ജയിൽ തകർത്ത് രക്ഷപ്പെട്ട പുഷതടവുകാർ 150 സ്ത്രീ തടവുകാരെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടെരിച്ച് കൊലപ്പെടുത്തിയെന്ന് യുഎൻ റിപ്പോർട്ട്. മുസെൻസി സെൻട്രൽ ജയിലിൽനിന്ന് നാലായിരത്തിലധികം തടവുകാർ രക്ഷപ്പെട്ടതായാണ് കണക്ക്. ഇവർ വനിതാജയിലിൽ കടന്ന് കയറി അതിക്രമം കാട്ടി. കൂട്ട ബലാത്സംഗത്തിനു ശേഷം ജയിലിന് തീവച്ചതോടെയാണ് സ്ത്രീ തടവുകാർ കൊല്ലപ്പെട്ടത്. 13 സ്ത്രീകൾ തീയിൽ നിന്ന് രക്ഷപ്പെട്ടതായി യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ പ്രതിനിധി സെയ്ഫ് മഗാങ്കോ അറിയിച്ചു. കൂട്ടക്കൊല കോംഗോ സർക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.Read More

കുംഭമേളയിൽ വീണ്ടും തീപിടിത്തം

പ്രയാഗ്‌രാജ്:യുപി പ്രയാഗ്‌രാജിൽ വീണ്ടും തീപിടിത്തം. ശങ്കരാചാര്യ മാർഗ് സെക്ഷൻ 18 ലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.ആളപായമില്ല. അഗ്നിബാധ പന്ത്രണ്ട് ക്യാമ്പുകളിലേക്ക് വ്യാപിച്ചു. കുംഭമേളയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ തീപിടിത്തമാണിത്. ജനുവരി 30 ന് സെക്ടർ 22 ലുണ്ടായ തീപിടിത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചിരുന്നു.Read More

ദേശീയ ഗെയിംസ് ഫുട്ബോൾ കേരളത്തിന്

ഹൽദ്വാനി :ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളത്തിന്റെ കൗമാര നിര ചാമ്പ്യൻമാരായി. എസ് ഗോകുലിന്റെ ഗോളിൽ കേരളം ഗെയിംസിൽ മുദ്ര ചാർത്തി. കളി അവസാനിക്കാൻ കാൽമണിക്കൂർ ശേഷിക്കെ വിജയ ഗോൾ നേടിയത് ഗോകുൽ . ഫൈനൽ പോരാട്ടം ആയാസകരമായിരുന്നു. കേരളത്തിന്റെ മുന്നേറ്റമായിരുന്നു ആദ്യം. പ്രവീഷ് ബിഷ്ടും നിർമൽ സിങ് ബിഷ്ടും ഉത്തരാഖണ്ഡിനായി ആഞ്ഞ് ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ അജയ് അലക്സിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചു നിന്നു. ഇന്ന് കേരളം അത്‌ലറ്റിക്സിലിറങ്ങി. പത്ത് സ്വർണം,ഒൻപത് വെള്ളി, ഏഴ് വെങ്കലം നേടിയ കേരളം […]Read More

Travancore Noble News