News

തിരുവനന്തപുരം നഗരത്തിലുള്ള സർക്കാർ ഓഫീസുകൾക്ക് നാളേ ഉച്ചയ്ക്ക് 3 മണിക്കു ശേഷം അവധി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേ ആറാട്ട് (11-4-2025 വെള്ളിഴ്ച്ചാ ) – തിരുവനന്തപുരം നഗരത്തിലുള്ള സർക്കാർ ഓഫീസുകൾക്ക് നാളേ ഉച്ചയ്ക്ക് 3 മണിക്കു ശേഷം അവധിRead More

News തിരുവനന്തപുരം

സാധാരണക്കാരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എന്നും സ്വീകരിച്ചിട്ടുള്ളത് : മന്ത്രി ജി

സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 വരെ വിഷു, ഈസ്റ്റർ ഉത്സവകാല ഫെയറുകൾ നടത്തും സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി  ജി ആർ അനിൽ. ഉത്സവ സീസണുകളിൽ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  വിഷു, ഈസ്റ്റർ ഫെയറുകളുടെ  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ ഏപ്രിൽ 19 […]Read More

News തിരുവനന്തപുരം

ജല വിതരണം മുടങ്ങും 

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനു കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിലെ ട്രാൻസ്ഫോർമറിന് സംഭവിച്ച തകരാർ പരിഹരിക്കാൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ 12/4/2025 വരെ തിരുവനന്തപുരം കോർപ്പറേഷനിലെ തിരുവല്ലം,വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം,ഹാർബർ വിഴിഞ്ഞം, കോട്ടപ്പുറം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.Read More

News

ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള യു.ഡി ക്ലർക്ക് തസ്തികയിൽ (ശമ്പള സ്കെയിൽ : 35600-75400) അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിച്ചിട്ടുള്ള ഫാറം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 35 എന്ന […]Read More

News

സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം

സംസ്ഥാന സർക്കാർ പെൻഷൻകാരിൽ 12,00,000 രൂപയ്ക്ക് മേൽ വാർഷിക വരുമാനത്തിന് സാധ്യതയുള്ളവരിൽ 2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് നാളിതുവരെ സമർപ്പിച്ചിട്ടില്ലാത്ത പെൻഷൻകാർ മെയ് 20 ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ സമർപ്പിക്കുകയോ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിൽ പ്രസ്തുത സ്റ്റേറ്റ്മെന്റ് സ്കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in/ പെൻഷൻ പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്ത് നൽകുകയോ ചെയ്യണം.Read More

News

സബ്സിഡി സാധനങ്ങളുടെ വില കുറച്ച് സപ്ലൈകോ 

തുവരപ്പരിപ്പ് ,മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11) സപ്ലൈകോ വില്പന ശാലകളിൽ കുറയും. നാലു മുതൽ 10 രൂപ വരെയാണ് കിലോഗ്രാമിന് ഈ ഇനങ്ങൾക്ക് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വില്പനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ ഇന്നു (ഏപ്രിൽ 11) മുതലുള്ള […]Read More

News

പോക്സോ കേസ് അന്വേഷണത്തിന് പ്രത്യേക വിഭാഗം

തിരുവനന്തപുരം:           പോക്സോ കേസുകൾ അന്വേഷിക്കാൻ പൊലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.അന്വേഷണത്തിലെ കാലതാമസം ഒഴിവാക്കി നടപടി വേഗത്തിലാക്കാൻ 304 തസ്തികകൾ സൃഷ്ടിക്കും. 4 ഡിവൈ എസ്പി,120 എസ് സി പി ഒ, 100 സി പി ഒ എന്നിങ്ങനെയാണ് തസ്തിക. 20 പൊലീസ് ജില്ലകളിലും പുതിയ യൂണിറ്റുകൾ ആരംഭിക്കും. എസ്ഐ മാർക്കായിരിക്കും ചുമതല. കേസുകളുടെ എണ്ണം കൂടിയപ്പോൾ പ്രത്യേകപോക്സോ വിഭാഗം രൂപീകരിക്കുന്നത് സർക്കാർ ആലോചിച്ചിരുന്നു. 2021ൽ […]Read More

News തിരുവനന്തപുരം

കപ്പൽ ഭീമൻ വിഴിഞ്ഞത്ത്

തിരുവനന്തപുരം:            ലോകത്തെ ഏറ്റവും വലിയ ആറു ചരക്കുകപ്പലുകളിലൊന്നായ ‘തുർക്കി ‘ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം എസ് സി )399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള കപ്പൽ ബുധനാഴ്ച വെകിട്ട് 5.10 നാണ് ബർത്തിലെത്തിയത്. മലയാളിയായ നിർമൽ സക്കറിയയാണ് ക്യാപ്റ്റൻ. ആദ്യമായാണ് ഇന്ത്യൻ തുറുമുഖത്ത് ഈ കപ്പൽ അടുക്കുന്നത്. 33.5 മീറ്റർ വരെയുള്ള ഇതിൽ 20 അടി നീളമുള്ള 24,346(ടിയുഇ) കണ്ടെയ്നർ കയറ്റാനാകും. സിംഗപ്പൂരിൽ […]Read More

News

വിഴിഞ്ഞം സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ പരിശീലനം

വിഴിഞ്ഞം സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്മെന്റ് പ്രഖ്യാപനവുംരാവിലെ 11 മണിക്ക് തുറമുഖ വകുപ്പ്മന്ത്രി വി.എൻ . വാസവൻ നിർവ്വഹിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നുRead More

News

വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി

കോഴിക്കോട്:മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് വാദിച്ചു.ആധാരത്തിൽ രണ്ടു തവണ വഖഫ് എന്ന് പരാമർശിച്ചതടക്കം സൂചിപ്പിച്ചായിരുന്നു ബോർഡിന്റെ വാദം. എന്നാൽ ഫാറൂഖ് കോളേജ് ഈ വാദത്തെ എതിർത്തു.വഖഫ് ഭൂമിയല്ല മുനമ്പത്തേത് എന്നാണ് ഫാറൂഖ് കോളേജിന്റെ വാദം. ഭൂമി വഖഫ് അല്ലെന്ന് സിദ്ദിഖ് സേഠിന്റെ മകൾ സുബൈദയുടെ മക്കളും വാദിച്ചു. സിദ്ദിഖ് സേഠാണ് ഫാറൂഖ് കോളേജിന് ഭൂമി നൽകിയത്. കേസിൽ വാദം ബുധനാഴ്ചയും തുടരും.Read More

Travancore Noble News