News തൊഴിൽ വാർത്ത

കേരള പബ്ളിക് സർവീസ് കമ്മീഷൻ ലഘു വിജ്ഞാപനം

അസാധാരണ ഗസറ്റ് തിയതി: 30.12.2024, 31.12.2024. അവസാന തീയതി: 29- 29.1.2025. കാറ്റഗറി നമ്പർ: 505/2024 മുതൽ കാറ്റഗറി നമ്പർ: 812/2024 വരെ. അപേക്ഷ ഓൺലൈനിലൂടെ മാത്രം. പ്രായം 01.01.2024 അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്. വിജ്ഞാപനം അസാധരണ ഗസറ്റിലും www.keralapsc.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനത്തിന് അനുസൃതമല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.Read More

News മുംബൈ

ഇഡിക്ക് ലക്ഷം രൂപ പിഴയിട്ട് മുംബൈ കോടതി

മുംബൈ:          കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരു ലക്ഷം രൂപ പിഴയിട്ട് ബോംബെ ഹൈക്കോടതി. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി രാകേഷ് ജയിനെതിരെ മതിയായ കാരണമില്ലാതെ അന്വേഷണം നടത്തിയതിനാണ് നടപടി. കേന്ദ്ര ഏജൻസികൾ നിയമം പാലിച്ച് പ്രവർത്തിക്കണം. ഇഡി നിയമം കൈയിലെടുക്കരുതെന്നും സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ജാദവ് നിരീക്ഷിച്ചു. രാകേഷ് ജെയിനുമായി ഭൂമിയിടപാട് നടത്തിയ വ്യക്തി വിലെപാർലെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് ഇഡി […]Read More

News

പവന് 60,000 കടന്ന് സ്വർണം

കൊച്ചി:            സംസ്ഥാനത്ത് സ്വർണവില പവന് 60,000 രൂപയിലധികമായി. ബുധനാഴ്ച പവന് 600 രൂപ വർധിച്ച് 60,200 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 7525 രൂപയുമായി. 2024 ഒക്ടോബർ 31 ലെ 59,490 രൂപ എന്ന റെക്കോഡാണ് മറികടന്നത്. ഡിസംബർ 31 ന് 56,880 രൂപയിലേക്ക് താഴ്ന്ന് 22 ദിവസത്തിനുള്ളിൽ 3320 രൂപയാണ് വർധിച്ചത്. ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് […]Read More

News

റഷ്യൻ ഹൗസിൽ ചിത്രപ്രദർശനം

തിരുവനന്തപുരം:            റഷ്യൻ ചിത്രകാരി ലറിസ പ്രസലോവയുടെ ചിത്രപ്രദർശനം റഷ്യൻ ഹൗസിൽ ആരംഭിച്ചു.’ വിത്ത് ലൗ റഷ്യ ‘ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രംഗത്തെ സഹകരണം ടൂറിസം രംഗത്തെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. റഷ്യയുടെ ഓണററി കോൺസുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി നായർ അധ്യക്ഷനായി. കേരളത്തെ ഏറെ സനേഹിക്കുന്ന ചിത്രകാരിയായ ലറിസ പ്രസലോവ സംസ്ഥാനത്തിന്റെ മനോഹരസ്ഥലങ്ങളും […]Read More

News പാലക്കാട്

വിദ്യാർത്ഥിയുടെ കൊലവിളി ;അന്വേഷണത്തിന് ഉത്തരവ്

പാലക്കാട് ജില്ലയിലെ ഒരു ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ‌ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ‌കുട്ടി റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് വിദ്യാർത്ഥി പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന്, ഇത് വാർത്തയാകുകയും ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിയെ സസ്പെൻഡ് […]Read More

News

ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് കൊല്ലപ്പെട്ടു

ലെബനൻ: ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കൻ ലെബനനിലെ ബെക്കാ താഴ്‌വരയ്ക്ക് സമീപമുള്ള വീടിന് പുറത്തുവച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാദിയുടെ ശരീരത്തില്‍ ആറ് വെടിയുണ്ടകള്‍ പതിച്ചെന്നും പടിഞ്ഞാറൻ ബെക്കാ മേഖലയിലെ മച്ച്ഘരയിലെ വീട്ടിന് പുറത്ത് മൃതദേഹം കണ്ടെത്തിയെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഹമാദിക്ക് നേരെ രണ്ട് […]Read More

News

മഹാരാഷ്ട്രയിൽ തീപിടുത്തം ഭയന്ന് ട്രെയിനിൽ നിന്ന് ചാടിയ 11 യാത്രക്കാർ മറ്റൊരു ട്രെയിൽ

ബുധനാഴ്ച മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ട്രെയിൻ ഇടിച്ച് 10 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. തീപിടുത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് പരിഭ്രാന്തരായ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ ട്രെയിനിൽ നിന്ന് ചാടിയപ്പോഴാണ് സംഭവം. തൊട്ടുപിന്നാലെ, എതിർദിശയിൽ നിന്ന് വരികയായിരുന്ന കർണാടക എക്സ്പ്രസ് അവരെ ഇടിച്ചു. പുഷ്പക് എക്സ്പ്രസിൽ തീപിടുത്തം ഉണ്ടായതായി അഭ്യൂഹങ്ങൾ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുഴപ്പത്തിനിടയിൽ, ചില യാത്രക്കാർ അടിയന്തര ചെയിൻ വലിച്ച് ചലിക്കുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സമാന്തര ട്രാക്കിൽ […]Read More

News

വനിതാ ഡോക്ടറുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കൊല്ലം:           തിരുവനന്തപുരത്ത് വഞ്ചിയൂരിലെ വീട്ടിലെത്തി യുവതിയെ വെടിവച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം വള്ളക്കടവ് പോസ്റ്റ് ഓഫീസ് ലെയിൻ പങ്കജിൽ സുജിത് ഭാസ്കരനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സുജിത്തിനെതിരെ ചുമത്തിയത്. സുജിത്തിനെതിരെ കേസെടുത്തെങ്കിലും ഒളിവിലായിരുന്നു. മാലിദ്വീപിൽ നിന്നെത്തിയ സുജിത് നെടുമ്പാശേരി വിമാനത്താവളത്തിലാണ് പിടിയിലായത്.Read More

News

ബോബിയെ സന്ദർശിച്ച ഡി ഐ ജി യെയും സുപ്രണ്ടിനേയും സസ്പെന്റ് ചെയ്തു

തിരുവനന്തപുരം:            എറണാകുളം ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നൽകിയ സംഭവത്തിൽ മധ്യമേഖലാ ജയിൽ ഡി ഐ ജി പി അജയകുമാറിനെയും ജയിൽ സുപ്രണ്ട് രാജു എബ്രഹാമിനെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ മറ്റു നാലുപേർക്കൊപ്പം മധ്യമേഖലാ ജയിൽ ഡി ഐ ജി സന്ദർശിച്ചത് ഗുരുതരമായ കുറ്റമാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളതു്. ഇതിനിടെ […]Read More

News തിരുവനന്തപുരം

തിരുവനന്തപുരത്ത്  യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത്  യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്‍റെ ഭാര്യയാണ് ആതിര. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. കഴുത്തിൽ കത്തി കയറ്റി […]Read More

Travancore Noble News