വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ധാക്കയിൽ നിന്ന് പലായനം ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് തന്നെയും സഹോദരിയെയും വധിക്കാൻ ശ്രമം നടന്നതായി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒന്നിലധികം കൊലപാതക ശ്രമങ്ങളെ അതിജീവിച്ചത് ദൈവകൃപയാൽ മാത്രമാണെന്ന് അവാമി ലീഗ് പാർട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വൈകാരിക ഓഡിയോ ക്ലിപ്പിൽ ഹസീന പറഞ്ഞു. “ഞാനും എൻ്റെ സഹോദരി ഷെയ്ഖ് റെഹാനയും അതിജീവിച്ചു. 20-25 മിനിറ്റിനുള്ളിൽ ഞങ്ങൾ മരണത്തിൽ […]Read More
കോഴിക്കോട് മസ്തിഷ്ക അർബുദം ബാധിച്ച അമ്മയെ ലഹരിക്കടിമയായ മകൻ വെട്ടിക്കൊന്നു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വേനക്കാവ് ചോയിയോടിലാണ് സംഭവം. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ്( 53) ഏക മകനായ ആഷിക് (24) കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം നടന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയായ ഷക്കീലയുടെ ചോയിയോടുള്ള വീട്ടിൽ വിശ്രമത്തിലായിരുന്നു. അയൽപക്കത്തെ വീട്ടിൽ നിന്നും കൊടുവാൾ ചോദിച്ചു വാങ്ങി വീടിനകത്ത് കയറി സുബൈദയെ കഴുത്തിന് പലതവണ മാരകമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് […]Read More
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച പാക്കിസ്ഥാനെ രൂക്ഷമായി ശാസിച്ചു. പാകിസ്ഥാൻ നമ്മുടെ അയൽപക്കത്ത് ഒരു അപവാദമാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിനാൽ ഇപ്പോൾ സ്വന്തം ശരീരത്തെ നശിപ്പിക്കുന്ന ക്യാൻസറായി മാറിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മുംബൈയിലെ നാനി പാൽഖിവാല മെമ്മോറിയൽ പ്രഭാഷണത്തിൽ സംസാരിക്കവെ ജയശങ്കർ പാക്കിസ്ഥാൻ്റെ പ്രവർത്തനങ്ങൾ അയൽരാജ്യത്തെ ദോഷകരമായി ബാധിക്കുക മാത്രമല്ല ഉപഭൂഖണ്ഡത്തെയാകെ അസ്ഥിരപ്പെടുത്തുമെന്നും ഊന്നിപ്പറഞ്ഞു. “അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നതിനാൽ പാകിസ്ഥാൻ നമ്മുടെ അയൽപക്കത്ത് ഒരു അപവാദമാണ്. ആ ക്യാൻസർ ഇപ്പോൾ സ്വന്തം രാഷ്ട്രീയത്തെ ദഹിപ്പിക്കുകയാണ്. ഉപഭൂഖണ്ഡം മുഴുവനും ആ സമീപനം പാക്കിസ്ഥാൻ ഉപേക്ഷിക്കുന്നതിൽ പങ്കിട്ട […]Read More
നെടുമങ്ങാട്:മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം.ആര്യങ്കോട് കാവല്ലൂർ സ്വദേശി ദാസിനി (61)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.20 ഓടെ നെടുമങ്ങാട് – വെമ്പായം റോഡിൽ ഇരിഞ്ചയം പാൽ സൊസൈറ്റിക്ക് സമീപമാണ് അപകടം. പരിക്കേറ്റവരിൽ 26 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും, പത്ത് കുട്ടികൾ എസ്എറ്റിയിലും ചികിത്സയിലാണ്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പത്തിലധികം പേരെപ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളറട ആര്യങ്കോട് സ്വദേശികളായ 49 പേരാണ് ബസിലുണ്ടായിരുന്നത്. അമിതവേഗത്തിൽ വന്ന ബസ് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. […]Read More
തിരുവനന്തപുരം:നവകേരള സൃഷ്ടി ലക്ഷ്യംവച്ച് സാമൂഹിക ജീവിതനിലവാരം ഉയർത്തി അതി ദരിദ്രരെയടക്കം ചേർത്തുപിടിക്കുമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനം. മേപ്പാടിയിൽ ഒരു വർഷത്തിനുള്ളിൽ ടൗൺഷിപ്പ് പൂർത്തിയാക്കും. അടിസ്ഥാന സൗകര്യം, വിജ്ഞാനസമ്പദ് വ്യവസ്ഥ, നിലവാരമുള്ള ആരോഗ്യം, വിദ്യാഭ്യാസം, എല്ലാവർക്കും ഭവനം, അതിദാരിദ്ര്യ നിർമാർജനം എന്നിവയിൽ അധിഷ്ഠിതമായ നവകേരളമാണ് ലക്ഷ്യമെന്ന് ഗവർണർ പറഞ്ഞു.സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായി വായിച്ച ഗവർണർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിൽ ഉൽക്കണ്ഠയും രേഖപ്പെടുത്തി.Read More
കോഴിക്കോട്:ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് സ്വന്തം തട്ടകത്തിൽ വീണ്ടും തോൽവി. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ പഞ്ചാബ് ക്ലബ് നാംധാരി എഫ്സിയോട് രണ്ടു ഗോളിനാണ് തോറ്റത്.ആദ്യ പകുതിയിൽ കോർണർ കിക്കിൽ നിന്ന് മൻവീർ സിങ്ങും പെനാൽറ്റിയിലൂടെ ബ്രസീലിയൻ താരം ക്ലെഡ്‌സൺ ഡിഗോളും ലക്ഷ്യം കണ്ടു. മൂന്നു ജയവും നാല് സമനിലയും രണ്ടു തോൽവിയുമായി 13 പോയിന്റുള്ള ഗോകുലം നാലാമതാണ്.അഞ്ചു ജയവും,രണ്ടു വീതം ജയവും സമനിലയുമായി 17 പോയിന്റുള്ള നാംധാരി രണ്ടാമതെത്തി. ഗോകുലം 24 ന് […]Read More
കോഴിക്കോട്:ഐ ലീഗ് കേരള ഫുട്ബോളിൽ എതിർ തട്ടകത്തിലെ തുടർച്ചയായ രണ്ട് ജയങ്ങൾക്കുശേഷം ഗോകുലം കേരള എഫ്സി വെള്ളിയാഴ്ച സ്വന്തം തട്ടകത്തിലിറങ്ങും. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് പഞ്ചാബ് നാംധാരി എഫ്സിക്കെതിരെയാണ് മത്സരം. സീസണിൽ തട്ടകത്തിലെ ആദ്യ ജയമാണ് ഗോകുലത്തിന്റെ ലക്ഷ്യം. എട്ടു കളിയിൽ മൂന്നു ജയവും നാല് സമനിലയും ഒരു തോൽവിയുമായി 13 പോയിന്റുള്ള ഗോകുലം ലീഗിൽ നാലാമതാണ്. അവസാന രണ്ട് മത്സരങ്ങളിലായി ആറ് ഗോളുകളാണ് നേടിയത്. നാലു ജയവും രണ്ടുവീതം തോൽവിയും. സമനിലയുമായി […]Read More
ശ്രീഹരിക്കോട്ട:ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ മൂന്നാമത്തെ റോക്കറ്റ് വിക്ഷേപണത്തറ നിർമിക്കാൻ കേന്ദ്രാനുമതി. വർഷങ്ങൾക്ക് മുമ്പ് ഐഎസ്ആർഒ സമർപ്പിച്ച പദ്ധതിക്കാണ് ഇപ്പോൾ അംഗീകാരം. 3984.96 കോടിയാണ് നിർമാണച്ചെലവ്. ശക്തികൂടിയ പുതു തലമുറ റോക്കറ്റുകൾ (എൻജിഎൽവി ) വിക്ഷേപിക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യയോടുകൂടിയുള്ള താണിത്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള റോക്കറ്റ് വിക്ഷേപിക്കുക ഇവിടെ നിന്നാകും. കൂടുതൽ ഭാരമേറിയ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയത്തിനായും മറ്റുമുള്ള കൂറ്റൻ പേടകഭാഗങ്ങളും വിക്ഷേപിക്കാൻ ശേഷിയുണ്ട്. നിർമാണം നാലു വർഷം കൊണ്ട് പൂർത്തീകരിക്കും.Read More
തൃപ്പൂണിത്തുറ:ഓൺലൈൻ ഓഹരിത്തട്ടിപ്പിൽ ഹൈക്കോടതി മുൻ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ.തൃപ്പൂണിത്തുറ എരൂർ അമൃതലൈൻ സ്വപ്നത്തിൽ ശശിധരൻ നമ്പ്യാർക്കാണ് പണം നഷ്ടമായത്. ജഡ്ജിയുടെ പരാതിയിൽ അയന ജോസഫ്, വർഷ സിങ് എന്നിവർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചനയ്ക്കും ഐ ടി ആക്ടപ്രകാരവുമാണ് കേസ്. ദുബായിലും ഉത്തരേന്ത്യയിലുമുള്ള പതിനെട്ടോളം അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.ലാഭവിഹിതമോ വാങ്ങിയ പണമോ ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.Read More
തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മകൻ തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ സമാധി വിവാദത്തിൽ ഗോപൻ സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. സമാധിത്തറ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകൻ സനന്ദൻ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്കരിക്കുമെന്നും മകൻ പറഞ്ഞു. വിവിധ മഠങ്ങളിൽ നിന്നുളള സന്യാസിമാർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകും. നേരത്തെ നിർമ്മിച്ച സമാധിത്തറ പൊളിച്ചുനീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിട്ടുളളത്. വൈകിട്ട് നാല് മണിക്കാണ് സംസ്കാരം. അതേസമയം സമാധി […]Read More