News തിരുവനന്തപുരം

ആറ് പതിറ്റാണ്ടിന്റെ രാജ്യസേവനം: പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന് വജ്രജൂബിലി നിറവ്

BY: TS TVM തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനുമുള്ള ആറ് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനം പൂർത്തിയാക്കി തങ്ങളുടെ വജ്രജൂബിലി ആഘോഷിച്ചു. 2026 ജൂൺ 29-നായിരുന്നു സൈനിക കേന്ദ്രത്തിന്റെ 60-ാം സ്ഥാപക ദിനം. യുദ്ധസ്മാരകത്തിൽ നടന്ന പുഷ്പചക്ര സമർപ്പണത്തോടെയാണ് ആഘോഷ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പ്രത്യേക സൈനിക സമ്മേളനത്തിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മികച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. 1966 ജൂൺ 29-നാണ് പാങ്ങോട് സൈനിക […]Read More

News എറണാകുളം

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബ ഹസൻ്റെ ഹർജിയിൽ അന്വേഷണത്തിന് കോടതി ഉത്തരവ്

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വ്യക്തി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് നടി അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ. കേസിൽ കടവന്ത്ര പൊലീസിനാണ് കോടതിയിപ്പോൾ അന്വേഷണത്തിന് ഉത്തരവ് നൽകിയിരിക്കുന്നത്. നേരത്തെ നടിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പൂർണ്ണമായി തള്ളിക്കൊണ്ടാണ് കോടതി ഇപ്പോൾ […]Read More

News Sports

ജർമ്മനിക്ക് സഡൻ ഡത്ത്; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് മുൻ ചാമ്പ്യന്മാർ പ്രീ-ക്വാർട്ടർ കാണാതെ

BY: TS TVM ബർലിൻ: ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി പ്രീ-ക്വാർട്ടർ കാണാതെ പുറത്തായി. ഇത്തവണ ലോകകപ്പ് കിരീടം ചൂടുമെന്ന് ഫുട്ബോൾ വിദഗ്ധർ ഒന്നടങ്കം വിലയിരുത്തിയ ജർമ്മനിയെ, റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സഡൻ ഡത്തിലൂടെയാണ് പരാഗ്വെ അട്ടിമറിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്കും ഒടുവിൽ സഡൻ ഡത്തിലേക്കും നീണ്ടത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയിലൂടെ പരാഗ്വെയാണ് ആദ്യം […]Read More

News തിരുവനന്തപുരം

പഴയ വാഹനം പൊളിക്കൽ ഇനി ലാഭകരം; നികുതിയിളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മോട്ടോർ വാഹന

BY:TSTVM തിരുവനന്തപുരം: കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി സർക്കാർ. പഴയ വാഹനം അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിൽ (RVSF) ഏൽപ്പിച്ച് ‘സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്’ (CoD) കൈപ്പറ്റുന്നവർക്ക് പുതിയ വാഹനം വാങ്ങുമ്പോൾ വൻതോതിൽ നികുതിയിളവും രജിസ്ട്രേഷൻ ഫീസ് ഇളവും ലഭിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ സ്ക്രാപ്പേജ് നയത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യങ്ങൾ. പഴയ വാഹനം സ്ക്രാപ്പിങ് കേന്ദ്രത്തിന് കൈമാറുമ്പോൾ ലഭിക്കുന്ന കോഡ് (CoD) ഉടമയ്ക്ക് സ്വന്തമായി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഓൺലൈൻ വെബ്‌സൈറ്റുകൾ വഴി മറ്റൊരാൾക്ക് […]Read More

News തിരുവനന്തപുരം

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി; വീഴ്ചകളിൽ കടുത്ത വിമർശനവുമായി റെഗുലേറ്ററി

BY :TS TVM തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെഎസ്ഇബി) സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. സെപ്റ്റംബർ ഒഴികെയുള്ള ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി സംഭരിക്കാനാണ് കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്. വരും മാസങ്ങളിൽ സംസ്ഥാനത്ത് 600 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കെഎസ്ഇബി കമ്മീഷനെ ബോധിപ്പിച്ചിരുന്നു. യൂണിറ്റിന് 10 രൂപ വരെ നൽകി വൈദ്യുതി […]Read More

News

ആന്ധ്രയിലെ ഗോശാലയിൽ ഗോമൂത്രം ഉപയോഗിച്ച് ക്ലോക്ക് പ്രവർത്തിപ്പിച്ചു; ശാസ്ത്രീയ വിശദീകരണവുമായി അധികൃതർ

എലൂരു: ബാറ്ററിയോ വൈദ്യുതിയോ സൗരോർജമോ ഇല്ലാതെ ഗോമൂത്രം മാത്രം ഉപയോഗിച്ച് ഭിത്തി ക്ലോക്ക് പ്രവർത്തിപ്പിച്ച് ശ്രദ്ധേയമായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ എലൂരു ജില്ലയിലെ ഒരു ഗോശാല. ഉങ്കുതുരു മണ്ഡലത്തിലെ നാച്ചുഗുണ്ട ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ശ്രീ ഗോപാലകൃഷ്ണ ഗോശാലയിലാണ് ഈ കൗതുകകരമായ പരീക്ഷണം നടന്നത്. ഗോശാല പ്രതിനിധികളായ പരിമി വെങ്കട രാഘവുലു, ഗഡ്ഡെ വെങ്കട രത്നാജി എന്നിവർ ചേർന്നാണ് ഇതിന്റെ പ്രവർത്തനരീതി പൊതുജനങ്ങൾക്കായി വിശദീകരിച്ചത്. രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒരു ലിറ്റർ വീതം ഗോമൂത്രം നിറച്ച്, അതിൽ ചെമ്പ് (Copper), സിങ്ക് […]Read More

News

തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ തെരുവ് യുദ്ധം; വനിതാ കൗൺസിലർക്ക് മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിനിടെ യുഡിഎഫ് – ബിജെപി കൗൺസിലർമാർ തമ്മിൽ രൂക്ഷമായ കൈയാങ്കളിയും സംഘർഷവും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബിജെപി അംഗവുമായ ചെമ്പഴന്തി അനിൽ, യുഡിഎഫ് പാർട്ടി നേതാവ് കെ.എസ്. ശബരീനാഥൻ എന്നിവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലേക്ക് നീണ്ടത്. സംഘർഷത്തിനിടെ യുഡിഎഫ് അംഗമായ പാളയം കൗൺസിലർ ഷെർളിക്ക് മർദ്ദനമേറ്റു. കാപ്പ (KAAPA) കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ യോഗത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ ബഹളത്തെ […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം കോർപ്പറേഷൻ: യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് പിന്തുണയില്ല; സാധ്യത മങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ നിർണായക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നൂറംഗ കൗൺസിലിൽ യുഡിഎഫിന് കേവലം 20 അംഗങ്ങള്‍ മാത്രമാണുള്ളത്. അവിശ്വാസ പ്രമേയ നോട്ടീസിന് കൗൺസിലിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ എല്‍ഡിഎഫ്, യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന […]Read More

Travancore Noble News